Celebrity news

ഇങ്ങനെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍, എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്.

മലയാളികൾക്ക് സുപരിചിതമായ ​ഗായികയാണ് അഭയ ഹിരൺമയി.സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചില സ്വകാര്യ കാര്യങ്ങളെ കുറിച്ചും ഗായിക തുറന്നു പറയുന്നുണ്ട്.അമ്മയടക്കമുള്ള വീട്ടിലെ പ്രകത്ഭരായ പാട്ടുകാര്‍ക്കിടയില്‍ താനൊരു മികച്ച ഗായിക അല്ലല്ലോ എന്ന തോന്നല്‍ അഭയയ്ക്ക് ഉണ്ടായിരുന്നുവത്രെ. ജനച്ചതും വളര്‍ന്നതും, കുറേക്കാലം ജീവിച്ചതും എല്ലാം സംഗീതത്തിലാണ്. ഇപ്പോള്‍ തനിക്ക് ഏറ്റവും വലിയ പിന്തുണ തരുന്നതും സംഗീതമാണെന്ന് അഭയ ഹിരണ്‍മയി പറയുന്നു.

- Advertisement -

ജീവിതത്തില്‍ നേടിയതെല്ലാം, ഫൈറ്റ് ചെയ്തത് നേടിയതാണെന്നും അഭയ പറഞ്ഞു. അമ്മ കുറച്ചുകൂടെ പഴയ ജനറേഷനാണ്. എന്റെ ഡ്രസ്സിങ് സ്റ്റൈലൊന്നും അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. ആദ്യത്തെ കുട്ടി, തനിക്കിഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരിക്കാം. പക്ഷെ അപ്പോള്‍ എന്റെ ഇഷ്ടമോ? ഒരിക്കല്‍ അമ്മയുടെ ആഗ്രഹത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചാല്‍, അടുത്ത തവണ എനിക്കിഷ്ടമുള്ളത് ധരിക്കും എന്ന് ഞാന്‍ പറയും, അങ്ങനെ പറഞ്ഞ് നേടിയതാണ് എല്ലാം എന്ന് താരം പറയുന്നുണ്ട്.കൈയ്യില്ലാത്ത വസ്ത്രം ധരിച്ചാല്‍, അത് മാന്യതക്കുറവാകുന്നതായി തോന്നുന്ന ചിലരുണ്ട്. അവര്‍ പറയുമ്പോഴാണ് അമ്മയ്ക്ക് കുറച്ചുകൂടെ പ്രശ്‌നമായി തോന്നുന്നത്. അവളെന്താണ് ഇങ്ങനെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കുന്നത് എന്ന് നാല് പേര് ചോദിച്ചാല്‍, എന്റെ മകള്‍ ചീത്തയായി പോകുമോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലേക്ക് പോയപ്പോഴും അതേ ടെന്‍ഷനായിരുന്നു. വിവാഹം കഴിക്കാതെ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതിനെ കുറിച്ച് മറ്റുള്ളവര്‍ പലതും പറയുമ്പോഴാണ് അമ്മയ്ക്ക് ആധി. എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ ഫൈറ്റ് ചെയ്ത് തന്നെ നേടിയതാണ്.

പതിനാല് വര്‍ഷം ഗോപി സുന്ദറിനൊപ്പം ജീവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല, അത് സക്‌സസ് ആയിരുന്നു. ലിവിങ് റിലേഷന്‍ എന്നല്ല, മറ്റേതൊരു റിലേഷനാണെങ്കിലും മരണം വരെ പോകാം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്ക് വച്ച് പിരിഞ്ഞേക്കാം എന്ന രണ്ട് അവസാനങ്ങള്‍ മാത്രമേയുള്ളൂ. എന്നെങ്കിലും പിരിഞ്ഞാല്‍, അത് മാന്യമായിട്ട് തന്നെയായിരിക്കണം എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതില്‍ പരസ്പരം കുറ്റപ്പെടുത്തലുകളോ, പഴിചാരലുകളോ ഉണ്ടായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ 14 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് അര്‍ത്ഥമില്ലാതെ പോകും.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago