സംഗീതസംവിധായകന് ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതവും കരിയറും മാറിയതെന്ന് ഗായിക അഭയ ഹിരണ്‍മഴി പറഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് പാട്ടിലേക്ക് അഭയ എത്തിയത്. അതിന് കാരണം ഗോപി സുന്ദര്‍ ആയിരുന്നു. ഏറെ വര്‍ഷങ്ങള്‍ ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും ഈ അടുത്താണ് വേര്‍പിരിഞ്ഞത്. ഇതിന്റെ കാരണം രണ്ടുപേരും പറഞ്ഞിട്ടില്ല. ഷോയില്‍ എത്തിയപ്പോള്‍ തനിക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് എല്ലാം താരം പറഞ്ഞിരുന്നു.
ഇപ്പോള്‍ കരിയറിനാണ് അഭയ പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞദിവസം ഷോയ്ക്കിടെ എടുത്ത കിടിലന്‍ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. നിമിഷം നേരം കൊണ്ടാണ് ഈ ഫോട്ടോ എല്ലാം വൈറലായത്. ഇപ്പോള്‍ ഇതിന് പിന്നാലെ താരം പങ്കിട്ടൊരു പോസ്റ്റും ശ്രദ്ധനേടുകയാണ്.
പെര്‍ഫോമന്‍സ് കഴിഞ്ഞ് തിരികകെ വരാന്‍ നില്ക്കുമ്പോള് കുറേപേര്‍ തനിക്ക് അരികിലേക്കെത്തിയതിനെക്കുറിച്ചും ഗായിക വ്യക്തമാക്കിയിരുന്നു.
ഷോ കഴിഞ്ഞ് ഞാന്‍ എന്റെ കാര്‍ വരാനായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലായിരുന്നു അവര്‍ എന്റെ അരികിലേക്ക് വന്നത്. ഞങ്ങളോടൊപ്പം കൂടാമോയെന്നായിരുന്നു അവരുടെ ചോദ്യം. അവരുടെ എനര്‍ജിക്ക് മുന്നില്‍ ആരും നോ പറയില്ല. കഴിഞ്ഞ ദിവസത്തെ പരിപാടിയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്. അതെപ്പോഴും എന്റെ ഹൃദയത്തിലുണ്ടാവുമെന്നുമായിരുന്നു അഭയ കുറിച്ചത്. തനിക്കരികിലേക്കെത്തിയവര്ക്കൊപ്പം പാടുന്നതിന്റെ വീഡിയോയും അഭയ പങ്കുവെച്ചിരുന്നു.