സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക. തന്റെ അച്ഛനെ കുറിച്ച് പലപ്പോഴും അഭയ ഹിരണ്മയി പറയാറുണ്ട്. ഇപ്പോഴിതാ മരിക്കുന്ന സമയത്ത് താന്‍ അച്ഛനൊപ്പം ഉണ്ടായിരുന്നില്ല എന്നാണ് അഭയ പറയുന്നത്.
അയാം എ പ്രൗഡ് ഡോട്ടര്‍. മരിക്കുന്ന സമയത്ത് കാണാന്‍ സാധിച്ചിരുന്നില്ല. മരിക്കുന്നതിന് ഒരു മാസം മുമ്പ് പോയി കണ്ടിരുന്നു. അടുത്ത തവണ വരുമ്പോള്‍ കാണാമല്ലോ, അച്ഛന് അവിടെ കിടപ്പുണ്ടല്ലോ എന്നാണ് കരുതിയത്. ഞാന്‍ ഇറങ്ങാന്‍ നേരം അച്ഛന് റൂമില്‍ കിടന്നുറങ്ങുകയായിരുന്നു.
പക്ഷെ അടുത്ത തവണ എന്നൊന്നില്ല. അന്ന് ഹൈദരാബാദിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞതും അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും കൊവിഡ് ബാധിച്ചു. അമ്മയും സഹോദരിയും രക്ഷപ്പെട്ടു. അച്ഛനെ നഷ്ടമായി. പ്രമേഹമടക്കം പല പ്രശ്നങ്ങളുമുണ്ടായിരുന്നു. രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പോകാനായി ഞാന്‍ ഫ്ളൈറ്റ് ടിക്കറ്റൊക്കെ എടുത്തുവെങ്കിലും പോകാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു.
അതേസമയം ഖല്ബില് തേനൊഴുകണ കോയിക്കോട് എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഭയ ഹിരണ്മയി . ഗാനം ഹിറ്റായിരുന്നു, പ്രത്യേകിച്ച് കോഴിക്കോടുക്കാരുടെ മനസില്‍ എന്നും തങ്ങിനില്ക്കുന്ന പാട്ടാണ് ഇത്. 2014ല്‍ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ് മംത കൂട്ടുകെട്ടില്‍ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.