മലയാളത്തിലെ പ്രശസ്ത ഗായികയാണ് അഭയ ഹിരണ്മയി. അഭയ ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധനേടി. താരത്തിന്റെ ശബ്ദത്തിന് ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക. ഈ അടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു അഭയ.
താരത്തിന്റെ വ്യക്തിജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ ജീവിതം ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമില്ലെന്ന് അഭയ ഇപ്പോള്‍ പറയുന്നു.
വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ വയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് പുറത്തേക്ക് കൊണ്ടുവന്നിട്ട് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമില്ല. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ ചര്‍ച്ച ചെയ്യപ്പെടുന്ന ജീവിതമാണ് എന്റേത്. അത് ചിലപ്പോള്‍ അല്പം വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം,’
പിന്നെ ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അത് അറിയാനുള്ള ചിലരുടെ താല്പര്യവും. സെലിബ്രിറ്റി ആയ ഒരാളുടെ ജീവിതം അറിയാനുള്ള താല്പര്യം. അതിനെ കുറ്റം പറയാന്‍ കഴിയില്ല. ആമിര്‍ ഖാന് എന്തായിരിക്കും ചെയ്യുന്നത്. ആമിര്‍ ഖാനൊപ്പം ആരായിരിക്കും ഇപ്പോള്‍ ഉണ്ടാവുക എന്നൊക്കെ അറിയാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരിക്കും താരം പറഞ്ഞു.