Film News

സിനിമ ഇല്ലാതായപ്പോൾ പെട്രോൾ പമ്പിൽ ജോലി ചെയ്തിട്ടുണ്ട്, മെക്കാനിക് ആയിട്ടുണ്ട് – ഒരുപക്ഷേ അജിത്തിനും വിജയ്ക്കും ഒപ്പം എത്തേണ്ടിയിരുന്ന ഒരു താരം എങ്ങനെ ഈ അവസ്ഥയിൽ എത്തി എന്ന് അറിയുമോ?

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നടനായിരുന്നു അബ്ബാസ്. മലയാളത്തിലും തമിഴിലും എല്ലാം തന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറി അബ്ബാസ്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ പരസ്യ ചിത്രങ്ങളിലും സജീവമായി അബാസ്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ കരിയറിൽ ബ്രേക്ക് എടുത്ത് നടനും കൂടിയാണ് അബ്ബാസ്.

- Advertisement -

ബ്രേക്ക് എടുത്തതിനെക്കുറിച്ചും താരത്തിന് പറയാനുണ്ട്. സിനിമയിൽ നിന്നും ഇടവേള എടുത്ത സമയം പെട്രോൾ പമ്പ് മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അബ്ബാസ് പറയുന്നു. എന്നാൽ ഇതൊന്നും ഇന്ത്യയിൽ അല്ല എന്ന് മാത്രം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മുൻപ് ഇത് പറഞ്ഞത്. ഇന്ത്യയിൽ ഒരു ആർട്ടിസ്റ്റിനെ എല്ലാവരും ഭയങ്കര നിരീക്ഷിക്കുമെന്നും അബ്ബാസ് പറഞ്ഞു.

ഇന്ത്യയിൽ ഒരു ആർട്ടിസ്റ്റ് അഭിനയത്തിന് ഇടവേള എടുത്താൽ അവർ ചെയ്യുന്ന മറ്റു കാര്യങ്ങൾ നിരീക്ഷിക്കപ്പെടും. അതു കൊണ്ടു തന്നെ ന്യൂസിലൻഡ്ലേക്ക് അബ്ബാസ് പോവുകയുണ്ടായി. അവിടെ നമ്മൾ ശ്രദ്ധിക്കാൻ ഒന്നും ആരുമില്ല. അവിടെ ചെന്ന് അതിനു ശേഷം ഞാൻ പെട്രോൾ പമ്പിൽ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ട ജോലിയാണ്. കാരണം ബൈക്കുകൾ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. കൺസഷൻ സൈറ്റിലും ജോലി ചെയ്തു. ഇതൊക്കെ ഞാൻ എന്ന ബോധത്തെ ഇല്ലാതാക്കുവാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. താരം പറയുന്നു.

ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിംഗ് സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്തെന്നും അബ്ബാസ് പറഞ്ഞു. ചില സമയങ്ങൾ ഒക്കെ പരീക്ഷ എഴുതാൻ തനിക്ക് മടിയാണ്. ഉത്തരങ്ങൾ അറിയാമെങ്കിലും എഴുതില്ല. എന്നാൽ പറഞ്ഞു കൊടുക്കാൻ ആണെങ്കിൽ എനിക്ക് അത് സാധിക്കും. എഴുതാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണത്. ഇതു കൊണ്ടു തന്നെ പരീക്ഷയിൽ തോൾക്കുമ്പോഴൊക്കെ നിരന്തരം എനിക്ക് വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ രണ്ടു തവണ ഒക്കെ വീടു വിട്ടു പോയി. പിന്നീട് സുഹൃത്തുക്കളാണ് കൂട്ടിക്കൊണ്ടു വരുന്നത്. ചീത്ത കേൾക്കാതിരിക്കാൻ നുണ പറയുന്നത് ശീലമാക്കിയിരുന്നു. അങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞതാണ് ഒരു അഭിനേതാവായത് എന്നും അബ്ബാസ് പറഞ്ഞിരുന്നു.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

1 hour ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

3 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago