റോബിന്റെയും ആരതിയുടെയും പ്രണയകഥ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ആ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ആരതി. താന്‍ ബിഗ് ബോസ് കാണാറില്ലെന്നും റോബിന് ചേട്ടന് പുറത്തായ സമയത്താണ് കൂട്ടുകാര്‍ ആ വീഡിയോ ഒക്കെ അയച്ചുതന്നതെന്നും അതാണ് കണ്ടതെന്ന് ആരതി പറഞ്ഞത്.
അങ്ങനെയാണ് റോബിനോട് ആരാധന തോന്നി തുടങ്ങിയത്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങി വിജയിക്കണം ആര്‍ക്കെങ്കിലും ഞാനൊരു മാതൃകയാകണം ഇതൊക്കെയായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ ഒറ്റയ്ക്ക് തന്നെ ഒരു ബിസിനസുകാരി ആവണം എന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി പഠിക്കുന്ന സമയത്ത് തന്നെ ജോലി ചെയ്തിരുന്നു.
ഒരു ആക്ട്രസ്സസ്സിന്റെ ബൊട്ടിക് എന്ന് പറഞ്ഞാല്‍ കിട്ടുന്ന സ്വീകാര്യത ആയിരുന്നു എന്റെ ലക്ഷ്യം. ചെറിയൊരു മുറിക്കുള്ളില്‍ ആയിരുന്നു എന്റെ ബിസിനസിന്റെ തുടക്കം പിന്നീട് അത് വളര്‍ത്തിക്കൊണ്ടുവന്നു. എന്റെ ബ്രാന്റിനെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനാണ് ഞാന്‍ അഭിനയത്തിലേക്ക് ഇറങ്ങിയത്.
അങ്ങനെ ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് എത്തി. അന്ന് വെറുതെ വീട്ടില്‍ ഇരുന്നപ്പോഴാണ് റോബിന് ചേട്ടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയത്. ജസ്റ്റ് ഒരു ഫോട്ടോ എടുത്തിട്ട് വരാം എന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അതിനു ശേഷം റോബിന് ചേട്ടന് വിളിച്ചപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹങ്ങള്‍ സ്വപ്നങ്ങള്‍ എല്ലാം പറഞ്ഞു. അദ്യം പ്രൊപ്പോസ് ചെയ്തപ്പോള്‍ പറ്റില്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അങ്ങനെ പരസ്പരം ബൈ പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
പിന്നെ ടോം ചേട്ടന് പറഞ്ഞ വാക്കുകളാണ് എന്നെ റീ തിങ്ക് ചെയ്യിപ്പിച്ചത്. ‘ആരതി നിനക്കിത് വേണ്ടല്ലോ. അപ്പോള്‍ പിന്നെ നീ ഇനി ഒരിക്കലും റോബിനെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. മേലില്‍ അവനുമായി യാതൊരു ബന്ധവും വേണ്ട’ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് ദേഷ്യം വന്നു. അന്ന് തന്നെ ചേട്ടനെ വിളിച്ചു. ചേട്ടന് ഫോണ്‍ എടുത്തില്ല. എനിക്ക് പറയാനുള്ളത് കേട്ടിട്ട് പിന്നെ സംസാരിക്കേണ്ട എന്ന് പറഞ്ഞ് മെസേജ് ഇട്ടു. അന്ന് സംസാരിച്ചതാണ് ഞങ്ങളെ ഇന്ന് ഇവിടെ വരെ എത്തിയത്.
തന്റെ ജീവിതത്തില്‍ ഏറ്റവും വൃത്തികെട്ട ഒരു സമയത്താണ് താന്‍ റോബിന് ചേട്ടനെ പരിചയപ്പെടുന്നത്, ഇന്ന് തനിക്ക് അത് ഓവര്‍ കം ചെയ്യാന്‍ സാധിച്ചു എന്നും ആരതി പറഞ്ഞു. പരസ്പരം മനസ്സിലാക്കിയാണ് മുന്നോട്ടുപോകുന്നത് എന്നും ആരതി പറഞ്ഞു.