കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മിക്ക തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആണ് ചിത്രത്തിനു ഉള്ളത്. ചിത്രത്തിൽ ലാലേട്ടൻ ആറാടുകയാണ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ കടുത്ത ഡി ഗ്രേഡിങ് ക്യാമ്പയിൻ നടന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച എത്തിയിരിക്കുകയാണ് പ്രശസ്ത നടനും നിർമ്മാതാവുമായ ബൈജു എഴുപുന്ന. ചിത്രം കാണാത്ത വ്യക്തികളാണ് ഇതിനെക്കുറിച്ച് മോശം പറയുന്നത് എന്ന് അദ്ദേഹം പറയുന്നു. മനപ്പൂർവ്വം ചിത്രത്തെ താഴ്ത്തിക്കെട്ടാൻ പലഭാഗങ്ങളിൽനിന്നും ശ്രമങ്ങൾ ഉണ്ട്. പടം കാണാൻ കൂട്ടാക്കാത്ത ആൾക്കാർ പോലും അഭിപ്രായം പറയുന്നു. തോന്നുന്നത് പറയുകയാണ്.
തന്നോട് ഒരാൾ പറഞ്ഞു. പടം അത്ര പോര അല്ലേ എന്ന്. അപ്പോൾ ഏതു സീനിലാണ് എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോൾ അയാൾ ബ ബ അടിച്ചു. പടം കാണാതെയാണ് മോശം പറയുന്നത് എന്ന് അതോടെ മനസ്സിലായി. അതുപോലെതന്നെ ഒരു ഞരമ്പ് രോഗമാണ് പൈറസിയും.
സ്വന്തം നാട്ടിൽ ഇരുന്ന് നാടിനെ തന്നെ ആറ്റംബോംബ് തകർക്കുന്ന സ്വഭാവമാണ്. നല്ലവരായ സിനിമാ പ്രേമികളായ മലയാളികൾ ഇതിന് കൂട്ടുനിൽക്കരുത്. താൻ ഒരു തിയേറ്റർ ഉടമ നിർമാതാവ് ഒക്കെയാണ്. ഈ രണ്ടു കൂട്ടരുടെയും വേദന എന്താണെന്ന് എനിക്ക് നേരിട്ടറിയാം. ആഘോഷ ചിത്രങ്ങൾ വന്നു തിയേറ്ററുകൾ നിറഞ്ഞ് തുടങ്ങുകയാണ്. കുടുംബ പ്രേക്ഷകർ തിയറ്ററുകളിൽ. എല്ലാവരും നല്ല സിനിമകളെ സ്നേഹിക്കണം എന്ന് ഇദ്ദേഹം പറയുന്നു.