സാമൂഹ്യ മാധ്യമങ്ങളിൽ നടൻ അമീർഖാന്റെ ആരാധകർ കുറച്ച് സമയത്തേക്ക് എങ്കിലും സംശയിച്ചു പോയിരിക്കും. താരത്തിന്റെ പ്രൊഡക്ഷൻസ് ട്വിറ്റർ പേജ് ഹാക്ക് ചെയ്യപ്പെട്ടോ എന്നായിരിക്കും അത്. താരം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ലാൽ സിംഗ് ചദ്ധ. വർഷങ്ങൾക്കുശേഷമുള്ള കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
എന്നാൽ പ്രതീക്ഷിച്ച അത്ര ചലനം ബോക്സ് ഓഫീസിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചിത്രം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ചിത്രത്തിന് ഏതാണ്ട് 100 കോടിയോളം രൂപയാണ് നഷ്ടം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനിടയിലാണ് പുതിയ വീഡിയോ ഈ പേജിലൂടെ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
— Aamir Khan Productions (@AKPPL_Official) September 1, 2022
പ്രേക്ഷകരോട് മാപ്പ് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇത്. നടൻറെ ശബ്ദവും ഈ വീഡിയോയിൽ ഉണ്ട്. നമ്മൾ എല്ലാവരും മനുഷ്യരാണ്. തെറ്റുകൾ നമ്മൾക്ക് സംഭവിക്കും. ചില സമയങ്ങളിൽ വാക്കുകൊണ്ട് പ്രവർത്തികൊണ്ടോ അറിഞ്ഞ അറിയാതെയോ ഒക്കെ ദേഷ്യം വന്നേക്കാം. ചിലപ്പോൾ തമാശയിലൂടെയോ അതല്ലെങ്കിൽ സംസാരിക്കാതെയും ആളുകളെ വേദനിപ്പിക്കാം.
നിങ്ങളുടെ വികാരം എപ്പോഴെങ്കിലും താൻ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഹൃദയത്തിൽ തൊട്ട് താൻ മാപ്പ് അപേക്ഷിക്കുന്നു എന്നാണ് വീഡിയോയിലൂടെ ആമീർഖാൻ പറയുന്നത്. ഷാരൂഖ് ചിത്രമായ കൽഭന എന്ന സിനിമയുടെ സംഗീത പശ്ചാത്തലത്തിലാണ് ഇദ്ദേഹം സംസാരിക്കുന്നത്. വീഡിയോ കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്.