കൊച്ചി മെട്രോ പാളത്തിന് നേരിയ ചെരിവുള്ളതായി ആശങ്ക. ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347-ാം നമ്പര്‍ തൂണിന് മുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. കെ.എം.ആര്.എല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തകരാര്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരം അറിയിച്ചിട്ടുണ്ട്.
തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ ഏതാനും ആഴ്ചകളായി പത്തടിപ്പാലത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 20 കിലോമീറ്ററായി കുറച്ചു. മണിക്കൂറില്‍ 35 കിലോമീറ്ററാണ് സാധാരണ വേഗത. പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ ചെരിവാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ അതല്ല കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളുടെ തേയ്മാനം മൂലവും ചെരിവുണ്ടാകാം. ഈ പ്രശ്നങ്ങളാണെങ്കില്‍ പരിഹരിക്കാവുന്നതാണ്. എന്നാല്‍ തൂണിന് ചെരിവുണ്ടെങ്കില്‍ കാര്യം ഗുരുതരമാകും. ഇക്കാര്യം വിശദമായ പരിശോധനയിലാകും വ്യക്തമാകുക.
കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…