Film News

ഇനിയൊരു ജന്മം അവരുമായി ഒന്നിച്ചു ജീവിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് പുണ്യം; തന്റെ നഷ്ടത്തെ കുറിച്ച് നിരഞ്ജന്‍

കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന നടനാണ് നിരഞ്ജന്‍. ഇടയ്ക്കിടെ തന്റെ കുഞ്ഞിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും പറഞ്ഞു താരം എത്താറുണ്ട്. ഇപ്പോള്‍ നിരഞ്ജന്‍ പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

- Advertisement -

ഒരുപാടു ആഗ്രഹങ്ങള്‍ ബാക്കി വച്ചിട്ടാണ് ആ അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോയത്. കുഞ്ഞൂട്ടനെ കാണാതെ അവളുടെ അച്ഛനും കുഞ്ഞൂട്ടനെ കണ്ടിട്ട് അവളുടെ അമ്മയും നേരത്തെ പോയി. ഞങ്ങടെ കുഞ്ഞിനെ കാണണമെന്ന് ആ ആച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ഉത്സവം ആക്കണം എന്ന് അമ്മയും. പക്ഷെ വിധി എല്ലാത്തിനും തടയിട്ടു. ഇനിയൊരു ജന്‍മം അവരുമായി ഒന്നിച്ചു ജീവിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് പുണ്യമെന്ന് ഞാന്‍ കരുതുന്നു. കുഞ്ഞൂട്ടനെ കാണാതെ സ്‌നേഹിച്ചൊരു മുത്തശ്ശനെയും സ്‌നേഹിച്ചു കൊതി തീരാതെ പോയൊരു അമ്മമ്മയും അവന്റെ ജീവിതത്തിന് മുന്നില്‍ ഒരു കെടാവിളക്കായി വഴിതെളിക്കും.


ഒരുപാടു സ്‌നേഹത്തിന്റെ ഒരു കടല്‍ ആയിരുന്നു അവര്‍ രണ്ടുപേരും. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അവര്‍ അവനെ മത്സരിച്ചു സ്‌നേഹിച്ചേനെ. കുഞ്ഞൂട്ടന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് അവരെ നഷ്ടമായത്. അവന്റെ വരവും കാത്തു മണ്ണുത്തിയിലെ വീട്ടില്‍ ഒരു സ്‌നേഹത്തിന്റെ പൂക്കാലം ആയിട്ടവര്‍ ഉണ്ടാകുമെന്ന് അവനെ പറഞ്ഞു പഠിപ്പിക്കണം. ഞങ്ങള്‍ അവിടെ ചെല്ലുന്നതു തന്നെ ഉത്സവം ആണെങ്കില്‍ ഇവന്‍ ചെന്നു കേറുന്ന കാലം ആ അച്ഛന്‍ അവിടെ ആനയും അംബാരിയുമുള്ള പൂരമാക്കിയേനെ. അവര്‍ ആ മുറ്റത്തു എന്നുമുണ്ടാകും കുഞ്ഞൂട്ടനെയും ഞങ്ങളെയും കാത്തിരുന്നു കൊണ്ട്.


വെറുതെ സ്വപ്നം കാണും പലപ്പോഴും ഒരു ഓണക്കാലത്തു അവര്‍ രണ്ടുപേരും ഞങ്ങള്‍ 3 പേര്‍ക്കുമായുള്ള കാത്തിരിപ്പ്. ചെന്നു കേറുമ്പോള്‍ ശോഭനെ ഓടിവാ പിള്ളേര് വന്നു എന്ന് വിളിച്ചു പറഞ്ഞു ഓടിവരുന്നൊരു അച്ഛനെയും അകത്തു നിന്നും ഓടിവരുന്നൊരു അമ്മയെയും. നടുവില്‍പാട്ടു വീട് സന്തോഷത്തിന്റെ കടല്‍ ആയേനെ. ദൈവത്തിന് കുറച്ചു സമയം തരാമായിരുന്നു. പല സന്തോഷങ്ങളും ഇപ്പോ സങ്കടക്കടല്‍ ആണ്. ഒരു മഴക്കാലം സ്വപ്നങ്ങളൊക്കെ ചോര്‍ത്തി കടന്ന് പോയി. കുഞ്ഞൂട്ടന്‍ ജനിക്കും മുന്നേ അവളുടെ അച്ഛന്‍ പോയതിനാല്‍ ഒരു ഫോട്ടോ പോലും കുഞ്ഞൂട്ടനൊപ്പം ഇല്ല.

അവന്‍ ഇന്നുവരെ കാണാത്ത മുത്തശ്ശനെയും,ഓര്‍മകളുടെ കണികയില്‍ എവിടെയെങ്കിലും ഉണ്ടൊന്നും അറിയാത്ത അമ്മമ്മയേയും ഒരുമിച്ച് കുഞ്ഞൂട്ടന് കാണിച്ചു കൊടുക്കാന്‍ ആയിരുന്നു പിന്നെടുള്ള ശ്രമം. കളര്‍ പെന്‍സില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആ ആഗ്രഹം സാധിപ്പിച്ചു കുഞ്ഞൂട്ടനും, വരാന്‍ പോകുന്ന പിറന്നാളിന് അമ്മുവിനും സമ്മാനമായി നല്‍കി എന്നുമായിരുന്നു നിരഞ്ജന്റെ കുറിപ്പ്.

 

 

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

5 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

5 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

6 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

6 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

7 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

7 hours ago