തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും പ്രശസ്ത സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായി. രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വിഘ്നേശ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ.
കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രം പ്രദർശനത്തിനെത്തി വീണ്ടും രണ്ടുവർഷം കഴിഞ്ഞശേഷമാണ് ഔദ്യോഗികമായി ഈ ബന്ധം ഇവർ പ്രഖ്യാപിക്കുന്നത്. നിരവധി ആരാധകരാണ് താരദമ്പതികൾക്ക് ഉള്ളത്. ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇടയിലാണ് മുൻപ് നിശ്ചയം കഴിഞ്ഞ കാര്യം നയൻതാര ആദ്യമായി പ്രഖ്യാപിക്കുന്നത്.
On a scale of 10…
She’s Nayan & am the One ☝️☺️😍🥰
With God’s grace , the universe , all the blessings of our parents & best of friends
Jus married #Nayanthara ☺️😍🥰 #WikkiNayan #wikkinayanwedding pic.twitter.com/C7ySe17i8F
— Vignesh Shivan (@VigneshShivN) June 9, 2022
ഈ അഭിമുഖത്തിൽ ഇടയിൽ വച്ച് തന്നെ തൻറെ നിശ്ചയ മോതിരവും താരം കാണിച്ചിരുന്നു. വിവാഹ ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. നിരവധി സൂപ്പർതാരങ്ങളാണ് ചടങ്ങിൽ സംബന്ധിക്കുവാൻ എത്തിയത്. ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
പ്രശസ്ത നിർമ്മാതാവ് ബോണി കപൂർ ചടങ്ങിൽ പങ്കെടുത്തു. കാർത്തി, വിജയ് സേതുപതി, രജനീകാന്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മുതൽ മഹാബലിപുരത്ത് ചടങ്ങ് നടക്കുന്ന റിസോർട്ടിൽ വമ്പൻ സുരക്ഷാക്രമീകരണങ്ങൾ ആയിരുന്നു.