കഴിഞ്ഞ കുറേ ദിവസങ്ങളായി സംവിധായകൻ സനൽകുമാർ ശശിധരൻ ആണ് വാർത്തകളിൽ നിറയുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നടി മഞ്ജുവാര്യരുടെ പിന്നാലെ നടന്നു ശല്യം ചെയ്തു എന്ന കുറ്റത്തിന് ആയിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശേഷം ഈ കേസിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തുകയാണ് സനൽ കുമാർ ശശിധരൻ.
താരത്തോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട് എന്നത് സത്യമാണ് എന്ന് പറയുകയാണ് സംവിധായകൻ. എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നതിൽ വസ്തുത ഇല്ല എന്നും താരം കൂട്ടിച്ചേർത്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് സംവിധായകൻ ജാമ്യം അനുവദിച്ചത്. കോടതിയിൽനിന്നും ജാമ്യം ലഭിച്ച ശേഷമായിരുന്നു സനൽകുമാർ ശശിധരൻ മാധ്യമങ്ങളോട് സംസാരിച്ചത്.
“താരത്തോട് സംസാരിച്ചിട്ട് കുറേ നാളുകളായി. കയറ്റം എന്ന സിനിമ റിലീസ് ആകാത്തത് എന്തുകൊണ്ട് എന്ന് അറിയാൻ കൂടിയാണ് താരത്തെ ബന്ധപ്പെടാൻ വേണ്ടി ശ്രമിച്ചത്. പക്ഷേ അവർ സംസാരിക്കുവാൻ തയ്യാറായില്ല. അവരുടെ കാര്യത്തിൽ ഒരു ആശങ്ക ഉണ്ടായിരുന്നു. അത് മാത്രമാണ് പ്രകടിപ്പിച്ചത്. എങ്കിലും ഇനി ഈ വിഷയം ഞാൻ ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല” – ഇതായിരുന്നു സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞത്.
നടിയുടെ ജീവൻ അപകടത്തിൽ ആണ് എന്ന് പറഞ്ഞുകൊണ്ട് സനൽ കുമാർ ശശിധരൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ താരത്തിനോട് സംവിധായകൻ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നും താരം അത് നിഷേധിച്ചത് കൊണ്ട് ആണ് നടിയുടെ പേരിൽ ഇത്തരത്തിൽ അപവാദ പ്രചരണം നടത്തുവാൻ സംവിധായകൻ മുതിർന്നത് എന്നുമാണ് മഞ്ജു വാര്യരിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.