മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഈ താര ദമ്പതികളെ മലയാളികൾക്ക് ഒരുപാട് ഇഷ്ടം. ഇവരുടെ അടുത്ത സുഹൃത്തുക്കളാണ് പ്രശസ്ത നടൻ ദുൽഖർ സൽമാനും അദ്ദേഹത്തിൻറെ പത്നി അമാലും. നിരവധി ആരാധകർ ഇവർക്കും ഉണ്ട്. ഇവരുടെ കുടുംബങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്.
ഈ കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിൻറെ മകൾ മറിയം അഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഈ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ആണ് സുഹൃത്തുക്കൾ ഒത്തുചേർന്നത്. കഴിഞ്ഞദിവസം മറിയത്തിനു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നസ്രിയ എത്തിയിരുന്നു. താരം പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
എന്തായാലും പുതിയ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ദുൽഖറിൻറെ പത്നി അമാൽ, നസ്രിയ എന്നിവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവർ ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്. അമ്മു എന്നാണ് അമാലിനെ നസ്രിയ വിളിക്കുന്നത്. ഇരുവരും ഒരുമിച്ച് കറങ്ങി നടക്കാറും ഷോപ്പിങ്ങിന് പോകാറും ഒക്കെയുണ്ട്.
View this post on Instagram
ഒരു ആർക്കിടെക്ട് ആണ് അമാൽ. ദുൽഖർ വാൽസല്യത്തോടെ കുഞ്ഞി എന്നാണ് നസ്റിയയെ വിളിക്കാറ്. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷപരിപാടികളിൽ നസ്രിയ സ്ഥിരം സാന്നിധ്യം. എന്തായാലും പോസ്റ്റിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.