കെജിഎഫ് ചാപ്റ്റർ 2 എന്ന സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അവസാന കണക്കുപ്രകാരം സിനിമ ഇതിനോടകം 900 കോടിക്ക് അടുത്ത നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം ചിത്രം ആയിരം കോടി കളക്ഷൻ കടന്നു കാണും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണം ഉടൻതന്നെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കേരളത്തിലെ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2.
സർവ്വകാല റെക്കോർഡ് ആണ് റിലീസ് ചെയ്ത ദിവസം മുതൽ കെജിഎഫ് 2 കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 20 കോടി, 30 കോടി, 40 കോടി എന്നിവ സ്വന്തമാക്കിയ ചിത്രം എന്ന റെക്കോർഡ് ഇനി കെജിഎഫ് സിനിമയ്ക്ക് സ്വന്തം ആയിരിക്കും. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു മൈൽസ്റ്റോൺ കൂടി സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ്.
കേരളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 50 കോടി കരസ്ഥമാക്കുന്ന സിനിമ എന്ന റെക്കോർഡ് ആണ് കെജിഎഫ് ചാപ്റ്റർ 2 സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് സാക്ഷാൽ ലാലേട്ടൻ ആയിരുന്നു. ലൂസിഫർ എന്ന സിനിമയാണ് കേരളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ കെജിഎഫ് ചാപ്റ്റർ 2 മറികടന്നിരിക്കുന്നത്.
ഇതോടെ വലിയ നാണക്കേടിലേക്ക് ആണ് ലാലേട്ടൻ ആരാധകർ കൂപ്പുകുത്തിയിരിക്കുന്നത്. ഇതിനു മുൻപ് ബാഹുബലി 2 എന്ന സിനിമ കേരളത്തിൽ റിലീസ് ലാലേട്ടൻ കേരളത്തിൽ സ്വന്തമാക്കിയ ഒരു റെക്കോർഡ് പോലും ആ ചിത്രം മാറി കടന്നിട്ടില്ല. എന്നാലിപ്പോൾ കേരളത്തിലെ മോഹൻലാൽ റെക്കോർഡുകൾ എല്ലാം തന്നെ കെജിഎഫ് നേടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ ഒന്നും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമ പുലിമുരുകൻ ആണ്. വർഷങ്ങളായിട്ടും ഈ സിനിമ നിർമ്മിച്ചു വെച്ച് റെക്കോർഡ് മറ്റൊരു സിനിമ തകർത്തിട്ടില്ല. മിക്കവാറും കെജിഎഫ് ഈ റെക്കോർഡും തിരുത്തുമെന്ന് അറിയാൻ സാധിക്കുന്നു. ഇതോടെ മോഹൻലാൽ ആരാധകർ കടുത്ത നാണക്കേടിലേക്ക് പിന്നെയും വീഴും.