കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കെജിഎഫ് ചിത്രത്തിൻറെ രണ്ടാം ഭാഗം ഇപ്പോൾ ഇന്ത്യ എമ്പാടും തിയേറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്. പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിത്രം മുന്നേറുന്നത്. ഒരു പക്ഷേ ഇത്രയും പ്രിയ റിലീസ് ഹൈപ്പ് ലഭിച്ച മറ്റൊരു ചിത്രം ഈയടുത്ത ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. ഇതിലെ കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്തു.
ഇപ്പോഴിതാ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. റോക്കി ഭാര്യയെ കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കരയുന്ന ഒരു ആരാധകൻ്റെ വീഡിയോ ആണ് ഇത്. ഒരു കുട്ടി ആരാധകൻ ആണ് ഇത്. കെജിഎഫ് കണ്ട സമയം മുതൽ ഇവൻ ഇത് പറയുന്നു. വളരെ സങ്കടത്തിലാണ് അവൻ. നിങ്ങളെ അവൻ ഒരിക്കൽ കാണുവാൻ ആഗ്രഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കു വെച്ചിട്ടുള്ളത്.
@TheNameIsYash kid wants to meet Rocky bhai,he has been saying this since the time we watched kgf..he has been so sad and would want to see you once.#RockyBhai #KGFChapter2 pic.twitter.com/lHxQ29wteC
— iru (@veeruveens) April 21, 2022
നിമിഷനേരംകൊണ്ട് ഇത് വൈറൽ ആയി മാറുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്. അങ്ങനെ സാക്ഷാൽ റോക്കി ഭായിയും വീഡിയോ കണ്ടു. വീഡിയോ കണ്ടതിനു ശേഷം അദ്ദേഹം മറുപടിയും നൽകി. നിൻറെ റോക്കി ഭായ് ഇത് കാണുന്നു.
സന്തോഷിക്കൂ. വിഷമിക്കുന്നത് എനിക്കിഷ്ടമല്ല. യാഷ് നൽകിയ മറുപടി ഇങ്ങനെ. ഈ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രശാന്ത് നിയിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മൂന്നാംഭാഗം ഉണ്ടായേക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്.