പ്രാചി ടെഹ്ലാൻ എന്ന നടി ഒരൊറ്റ ചിത്രത്തിലൂടെയാണ് മലയാളികളുടെ മനം കവർന്നത്. മാമാങ്കം എന്ന ചിത്രത്തിലെ മൂക്കുത്തി അണിഞ്ഞുവന്ന പെൺകുട്ടിയെ മലയാളികൾ മറക്കുവാൻ ഇടയില്ല. ഇതിനെ ഗാനരംഗങ്ങളും മലയാളികൾ മറക്കാൻ സാധ്യതയില്ല. ഇന്ത്യൻ ദേശീയ ടീമിനെ ബാസ്ക്കറ്റ് ബോളിലും നെറ്റ് ബോളിലും നയിച്ചിരുന്ന ഒരു മികച്ച കായിക താരമാണ് പ്രാചി. കൊച്ചി നഗരത്തിൽ എത്തിയതിനെക്കുറിച്ച് താരമിപ്പോൾ സംസാരിക്കുകയാണ്.
ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ ആണ് കൊച്ചിയിൽ എത്തിയത് എന്ന് താരം പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നഗരമാണ് ഇത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കുറച്ച് സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാനും താൻ തീരുമാനിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവിടെ വീണ്ടും സന്ദർശിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെയുള്ള ഒരു ഗുരുദ്വാര സന്ദർശിച്ചിരുന്നു.
സുഹൃത്തുക്കളിൽ നിന്ന് കേട്ടറിഞ്ഞാണ് താൻ വിഷുവിനെക്കുറിച്ച് അറിയുന്നത്. വിഷുക്കണി യെ കുറിച്ചും സദ്യയെ കുറിച്ചും ഒക്കെ കേട്ടപ്പോൾ ഏറെ താല്പര്യം തോന്നി. അങ്ങനെയാണ് വിഷു ആഘോഷിക്കാൻ തീരുമാനിച്ചത്. വിഷു സദ്യ യെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഏറെ താല്പര്യം ഉണ്ടായിരുന്നു.
ശരിക്കും കേരളത്തിൻ്റെ കൃത്യമായ ശൈലിയിലുള്ള ഒരു സദ്യ കഴിക്കാൻ കാത്തിരിക്കുകയാണ്. ഇതാണ് ഒരു വിഷു ഫോട്ടോഷൂട്ടും താരം നടത്തി. മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ ആണ് തന്നെ മലയാളി പെൺകുട്ടിയായി അണിയിച്ചൊരുക്കിയത് എന്ന് താരം പറയുന്നു. വളരെ കംഫർട്ടബിൾ ആയ ആയ ഒരു കൂട്ടം പ്രൊഫഷനുകളോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന താരം പറയുന്നു.