സിനിമാ താരങ്ങള്‍ക്ക് വാഹനങ്ങളോട് ഉള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ക്ക് നന്നായി അറിയാം. ചിലര്‍ ഈ കാര്യത്തില്‍ മുന്നിലാണ്. ഇഷ്ടപ്പെട്ട വണ്ടി സ്വന്തമാക്കാന്‍ ഏത് അറ്റം വരെ പോവുന്നവരും ഉണ്ട്. പലപ്പോഴും താരങ്ങള്‍ ഉപയോഗിക്കുന്ന വണ്ടിയെ കുറിച്ചുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോള്‍ നടന് മോഹന്‍ലാല്‍ കാറോടിച്ച് വരുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗര്‍ എലിയാസ് ജാക്കിയുടെ ബിജിഎമ്മിനൊപ്പമാണ് വീഡിയോ. മിനി കൂപ്പര്‍ ഓടിച്ച് ലൊക്കേഷനില്‍ എത്തുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനാകുക. സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയുടെ മിനി കൂപ്പര്‍ ജോണ്‍ കൂപ്പര്‍ വര്‍ക്സാണ് മോഹന്‍ലാല്‍ ഓടിച്ചത്. സമീര്‍ ഹംസ ആണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
വീഡിയോ വൈറല്‍ ആയതോടെ നിരവധി പേരാണ് കമന്റ് കുറിച്ച് എത്തുന്നത്. അതേസമയം നടന്റെതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്.
View this post on Instagram
അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു നടി മഞ്ജു വാര്യരും മിനി കൂപ്പര്‍ കാറിന്റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കിയത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.