തമിഴിലെ മുൻനിര യുവ താരങ്ങളിലൊരാളാണ് അശോകൻ ശെൽവൻ. മികച്ച സിനിമകൾ മാത്രം തിരഞ്ഞെടുത്തു ചെയ്യുവാൻ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. സൂതു കാവും എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തെഗിടി, ഓ മൈ കടവുളേ, ചില നേരങ്ങളിൽ ചില മനിതർഗൽ എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ മന്മദ ലീല എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. വെങ്കട്ട് പ്രഭു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അഡൽട്ട് കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ഇത്. താരമിപ്പോൾ സിനിമയിൽ എത്തിയിട്ട് 12 വർഷങ്ങൾ തികയുകയാണ്. താരം സിനിമയിലൂടെ കടന്നുപോയ 12 വർഷങ്ങൾ കുറിച്ച് ഓർത്തെടുക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“2010: ഈ വർഷം ഞാൻ ഒരു അസിസ്റ്റൻറ് ഫോട്ടോഗ്രാഫർ ആയിട്ട് ആയിരുന്നു സിനിമയിൽ വർക്ക് ചെയ്തിരുന്നത്. ഡയറക്ടർ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയിൽ ആണ് ഞാൻ പ്രവർത്തിക്കുന്നത് എന്ന് ഞാൻ ബോസിനോട് പറഞ്ഞപ്പോൾ, എനിക്ക് വളരെയധികം സന്തോഷം തോന്നി, കാരണം അദ്ദേഹം സംവിധാനം ചെയ്ത ചെന്നൈ ഇരുപത്തിയെട്ട് എനിക്ക് ഒരു ഇമോഷൻ ആയിരുന്നു. ഞാൻ ഒരു വെള്ള ഷർട്ട് ധരിച്ചു കൊണ്ട് ആയിരുന്നു അങ്ങോട്ട് പോയത്. വളരെ നേരത്തെ തന്നെ സ്ഥലത്ത് എത്തി. ഫോട്ടോ എടുക്കുമ്പോൾ പിടിക്കുന്ന ഒരു റിഫ്ലക്ടർ ആയിരുന്നു എനിക്ക് കയ്യിൽ തന്നത്. അത് പിടിക്കുമ്പോഴും എനിക്ക് വളരെയധികം കോൺഫിഡൻസ് ഉണ്ടായിരുന്നു. ഞാൻ ഒരു ദിവസം ഇദ്ദേഹത്തിൻറെ സിനിമയിൽ പ്രവർത്തിക്കുമെന്ന് വിശ്വാസമായിരുന്നു. ഇപ്പോൾ 12 വർഷങ്ങൾക്കു ശേഷം, ഞാൻ അദ്ദേഹത്തിനൊപ്പം മന്മദ ലീല എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്” – താരം പറയുന്നു.
ട്വിറ്ററിലും താരം ഈ പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. സംവിധായകൻ വെങ്കട് പ്രഭു ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. “ലവ് യു ഡാ” എന്നായിരുന്നു വെങ്കട്ട് പ്രഭു നൽകിയ മറുപടി. അടുത്തിടെ പുറത്തിറങ്ങിയ മാനാട് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആയിരുന്നു. അതേസമയം ഇപ്പോൾ തെലുങ്കിലും സിനിമ ചെയ്യാനൊരുങ്ങുകയാണ് വെങ്കട് പ്രഭു. ഹോസ്റ്റൽ എന്ന സിനിമയിലാണ് അർജുൻ ശെൽവൻ അവസാനമായി അഭിനയിച്ചത്.