അഭിനേത്രി എന്നത് പോലെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ആശാ ശരത്. പെരുമ്പാവൂരില്‍ ജനിച്ചുവളര്‍ന്ന ആശ ഡാന്‍സിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത് . മികച്ച നര്‍ത്തകിയായി വരാണസിയില്‍ വെച്ച് ഇന്ത്യന്‍ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം ആശക്ക് നിരവധി അവസരം ലഭിച്ചു. ഇതിനിടെയാണ് താരം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു നടി.
പിന്നീട് അവിടെനിന്ന് റേഡിയോ ടെലിവിഷന്‍ എന്നിവയിലൂടെയെല്ലാം സിനിമയിലേക്ക് എത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ വിജയം കണ്ടു എന്ന് തന്നെ പറയാം. അല്‍പ്പം വൈകിയാണെങ്കിലും ശക്തമായ കഥാപാത്രം തന്നെ നടിക്ക് ലഭിച്ചു. ദൃശ്യത്തില്‍ ആശ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ പ്രണയ ദിനത്തില്‍ താരം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. നടി ഭര്‍ത്താവ് ശരത്തിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങള്‍ ശരിയായ വ്യക്തിക്കൊപ്പമാണ് ഉള്ളതെങ്കില്‍ എല്ലാ ദിവസവും നിങ്ങള്‍ക്ക് വാലന്റൈന്‍ ഡേ ആയിരിക്കും. എല്ലാദിവസവും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ പ്രണയദിനമാകട്ടെ എന്നാശംസിക്കുന്നു. ലവ് ആശ.’ എന്നാണ് താരം ഇരുവരുടേയും ചിത്രത്തോടൊപ്പം പങ്കുവെച്ചത് .