വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒട്ടും താരജാഡ ഇല്ലാത്ത താരപുത്രന് ആണ് പ്രണവ്, പലരും ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. നമ്മള് സംസാരിച്ചു തുടങ്ങിയാല്‍ ഇത് മോഹന്‍ലാലിന്റെ മകന് ആണോ എന്ന് സംശയിച്ചു പോകും, അത്രയ്ക്കും ഫ്രീ ആയിട്ടാണ് ഓരോ ആളുകളുടെ അടുത്തും പ്രണവ് ഇടപെടുന്നത്. ഇപ്പോഴിതാ ഹൃദയത്തില്‍ പ്രണവിന്റെ ഉറ്റസുഹൃത്ത് ആയി എത്തിയ അശ്വത് താരത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവന്നത്.
മോഹന്‍ലാലിന്റെ മകന് അങ്ങനെയാണ് താന്‍ പ്രണവിനെ കൂടുതല്‍ അറിഞ്ഞിട്ടുള്ളത്, ആ ഒരു ഫീല്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലാലേട്ടന്റെ മോന് ആണല്ലോ എന്ന നമ്മുടെ മനസ്സിലെ ഫീല്‍ എപ്പോ കളയുന്നു ആ സമയം മുതല്‍ ഭയങ്കര ഫ്രീ ആയിട്ട് നമുക്ക് പ്രണവിന്റെ അടുത്ത് ഇടപെടാമെന്ന് അശ്വത് പറയുന്നു. എങ്ങനെയാണ് കൂടെ അഭിനയിക്കുക, നമ്മള് എന്തെങ്കിലും ചെയ്താല്‍ അത് ഇഷ്ടമായില്ലെങ്കിലോ എന്നൊരു ചിന്ത തുടക്കത്തില്‍ എനിക്ക് ഉണ്ടായിരുന്നു.
എന്നാല്‍ ഞാന്‍ ചെയ്യുന്നതില്‍ നിനക്കെന്തെങ്കിലും അണ്കംഫെര്ട്ട് ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് എന്നോട് തന്നെ പറയണം എന്നായിരുന്നു പുള്ളി പറഞ്ഞത്, അത് കേട്ടതോടെ പ്രണവുമായി തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുകയായിരുന്നു നടന്.
ഞാന്‍ ചേട്ടാ എന്നോ സാര്‍ എന്നോ വിളിച്ചാണ് തുടങ്ങിയെങ്കില്‍ കെമിസ്ട്രി വര്‍ക്കൗട്ട് ആവില്ലായിരുന്നു. അളിയാ എന്നൊക്കെ പുള്ളിയെ വിളിക്കുന്നത് ഞാന്‍ ആയിരുന്നു എന്നാണ് തോന്നുന്നത്. അതേസമയം വിനീതേട്ടന് നല്ലൊരു ഫ്രീഡം തന്നിരുന്നു , എപ്പോള്‍ വേണമെങ്കിലും അപ്പുവിന്റെ അടുത്തേക്ക് പോകാം, പ്രണവിന് പ്രത്യേകമായി ഒരു സ്പേസോ, ഫ്രീഡമോ കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല അശ്വത് പറഞ്ഞു.