മലയാളത്തിൻറെ പ്രിയ നടൻ ആണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഈ കഴിഞ്ഞ ദിവസം താരത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ താരം ഹിന്ദി വെബ്സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകനായ രാju- ഡികെ ഒരുക്കുന്ന പുതിയ സീരീസിൽ ആണ് താരം എത്തുന്നത് എന്നാണ് സൂചന.
ഫാമിലിമാൻ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ സംവിധായകർ ആണ് ഇവർ. ഈ വെബ്സീരീസ് നെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ആകും സീരിയസ് നിർമ്മിക്കുക എന്നാണ് സൂചന. രാജ് കുമാർ റാവു, ആദർശ് ഗൗരവു, ദുൽഖർ സൽമാൻ എന്നിവർ ആണ് അവർ. ഇതിൻറെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
എന്നാൽ ദുൽഖർ സൽമാൻ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇദ്ദേഹം. കോവിഡ് ഭേദപ്പെട്ട ശേഷം ഇദ്ദേഹം ഷൂട്ട് എത്തും. നെറ്റ് ഫ്ളിക്സിൽ ആയിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് സൂചന. ഈ പരമ്പര ഈ വർഷത്തിൻ്റെ അവസാനം പുറത്തിറങ്ങുമെന്നാണ് സൂചന. ദുൽഖറിൻറെ നാലാമത്തെ ഹിന്ദി പ്രൊജക്റ്റ് ആണ് ഇത്.
ഇതിനു മുൻപ് മൂന്നു ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ചെറിയൊരു പനി തനിക്കുള്ളത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്ന് താരം അറിയിച്ചിരുന്നു. ഇദ്ദേഹം നായകനായി സല്യൂട്ട് എന്ന ചിത്രം റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്.