മലയാളത്തിൽ വളർന്നുവരുന്ന മുൻനിര നായിക നടിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിൻറെ മകളാണ് അന്ന. കുമ്പളങ്ങി നയിട്ടുസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് ഹെലൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. അന്നയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോൾ കൊവിഡ് പോസിറ്റീവ് ആണ് താൻ എന്ന് സ്ഥിരീകരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറി യിലൂടെയാണ് താരം ഈ കാര്യം പങ്കുവെച്ചത്. മണമില്ലാത്ത ഒഴിച്ചാൽ മറ്റു ലക്ഷണങ്ങൾ തനിക്ക് ഉണ്ട് എന്ന് താരം പറയുന്നു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അവർ പരിശോധനയ്ക്ക് വിധേയരാകണം എന്നും താരം അഭ്യർത്ഥിച്ചു. കൊവിഡ് പോസിറ്റീവ് ആയി. ഇപ്പോൾ ഹോം ക്വാറൻ്റീനിൽ ആണ്.മണം കിട്ടുന്നത് ഒഴിച്ചാൽ മറ്റു ലക്ഷണങ്ങൾ എല്ലാം ഉണ്ട്. നിങ്ങൾ സുരക്ഷിതരാണ് എന്ന് പ്രതീക്ഷിക്കുന്നു.താരം കുറിച്ചു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് അന്ന പുറത്തെടുത്തത്. തൻറെ കൂടെയുള്ള മറ്റു സഹത്താരങ്ങളുടെ എല്ലാം ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞു. ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ഇത്. മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം ഏറെ ശ്രദ്ധ നേടി.
ഈ കഴിഞ്ഞ ദിവസം നടന്ന സൈമ പുരസ്കാര ചടങ്ങിൽ അന്ന പങ്കെടുത്തിരുന്നു. ചടങ്ങിൽ അന്ന ധരിച്ചിരുന്ന വേഷം ഏറെ ശ്രദ്ധ നേടി. ഒരു പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. കപ്പേള എന്ന ചിത്രത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ആയിരുന്നു ഇത്.