അഹാന കൃഷ്ണ കുമാറിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രശസ്ത സിനിമാ-സീരിയൽ അഭിനേതാവ് കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മറ്റ് പല ചിത്രങ്ങളിലും അഹാന അഭിനയിച്ചു. ലൂക്ക എന്ന ചിത്രം മികച്ച പ്രശംസയാണ് താരത്തിന് നേടിക്കൊടുത്തത്. ടോവിനോ തോമസിൻ്റെ നായികയായി താരം ഇതിൽ അഭിനയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം. ഒരു വ്ലോഗർ കൂടിയാണ് അഹാന. തൻറെ വിശേഷങ്ങളൊക്കെ താരം ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കുന്നു. അഹാനയുടെ അമ്മയാണ്അഹാന കൃഷ്ണ കുമാറിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രശസ്ത സിനിമാ-സീരിയൽ അഭിനേതാവ് കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മറ്റ് പല ചിത്രങ്ങളിലും അഹാന അഭിനയിച്ചു. ലൂക്ക എന്ന ചിത്രം മികച്ച പ്രശംസയാണ് താരത്തിന് നേടിക്കൊടുത്തത്. ടോവിനോ തോമസിൻ്റെ നായികയായി താരം ഇതിൽ അഭിനയിച്ചു.
ഈ അടുത്ത് ആണ് താരം കാശ്മീരിലേക്ക് അവധിക്കാല യാത്ര നടത്തിയത്. ഇതിൻറെ വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തൻറെ ശീലങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അഹാന ഇതിനെക്കുറിച്ച് എല്ലാം വെളിപ്പെടുത്തിയത്.ഉറക്കത്തിൽ പിച്ചും പേയും പറയുന്ന സ്വഭാവം തനിക്കുണ്ട്. ചെറുപ്പം മുതലേ ഉറക്കത്തിൽ എണീറ്റ് ഇരുന്ന് ഇംഗ്ലീഷിൽ സ്പീച് പറയാറുണ്ട്.
എല്ലാത്തിനോടും വളരെ അറ്റാച്ച്ഡ് ആയ വ്യക്തിയാണ് താൻ. താരം പറയുന്നു. ഞാൻ ജനിക്കുന്നത് മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതിവെച്ച ഒരു ഡയറി ഉണ്ട്.വീടിന് എങ്ങാനും തീപിടിച്ചാൽ അതെടുത്തു കൊണ്ടാവും താൻ പുറത്തേക്ക് ഓടുക. പങ്കാളി വളരെ ജെനുവിൻ ആയ വ്യക്തി ആയിരിക്കണമെന്നും നിർബന്ധമുണ്ട്. ഉത്തരവാദിത്വബോധമുള്ള ആളായിരിക്കണം. പൊതുവേ ഉത്തരവാദിത്വമുള്ള വ്യക്തിയാണ് താൻ. താരം പറഞ്ഞു.