കുഞ്ചാക്കോ ബോബൻ നമ്മൾ മലയാളികൾക്ക് എക്കാലവും പ്രിയങ്കരനാണ്. ഇപ്പോൾ ലോക്ക് ടൗണിന്റെ ഭാഗമായി സംസഥാനത്തെ കുട്ടികൾക്ക് പഠനം ഓൺലൈനായി ആയാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂളുകൾ തുറക്കാതെതന്നെ ക്ലാസുകൾ ഓൺലൈനായി ചെയ്യാനാണ് സർക്കാർ തീരുമാനം അത് അനുസരിച്ച് ഇന്നലെ ക്ലാസുകൾ തുടങ്ങുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാരം ഇന്നലെ ഓൺലൈൻ ക്ലാസ് എടുത്ത ടീച്ചറിനെ കുറിച്ചാണ്… ഏവരും ടീച്ചറിനെ പ്രശംസിച്ച് പോസ്റ്റ് ഇടുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി വിമർശങ്ങളും ഉയർനിന്നരുന്നു.. ക്ലാസുകളുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്പുറത്തുവരുന്നുണ്ട്. ഈയവസരത്തില്‍ നടന് ചാക്കോച്ചൻ പങ്കുവച്ച ഒരു സെല്‍ഫ് ട്രോളാണ് വൈറലാവുന്നത്. ജലോത്സവം എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ സെല്‍ഫ് ട്രോള്‍.
തങ്കുപ്പൂച്ചയുടേയും മിട്ടുപ്പൂച്ചയുടേയും കഥ പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറായി മാറിയിരിക്കുകയാണ് സായി ശ്വേത. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസിന് തുടക്കം കുറിച്ചത്. കോളേജുകളിലെ ഓണ്‍ലൈന്‍ പഠനം ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.