ഹരീഷ് പേരടിയേ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ അദ്ദേഹം പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമെ തമിഴിലും ഇദ്ദേഹം സജീവം. സാമൂഹ്യ മാധ്യമങ്ങളിലൂടെ തൻറെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുണ്ട് ഹരീഷ് പേരടി. ചിലപ്പോഴൊക്കെ കടുത്ത വിമർശനവും ഇദ്ദേഹം നേരിടാറുണ്ട്.
എന്നാൽ അതൊന്നും അങ്ങനെ കാര്യമാക്കാറില്ല ഇദ്ദേഹം. ഈ കഴിഞ്ഞ ദിവസമാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസിൽ വിധി വന്നത്. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കു കയായിരുന്നു. സിനിമയിലെ നിരവധിപേർ ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. പാർവതി റീമാ കല്ലിങ്കൽ എന്നിവർ അവർ വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹത്തിൽ പൊതുവേ വിധിക്കെതിരെ വലിയ വിമർശനങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. അതിനിടയിൽ ഹരീഷ് പേരടി പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്. ആ കുറിപ്പിലൂടെ.
പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു…ഇരയോടൊപ്പം നിന്നവരാണ് ഇവർ …പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്.
ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം. അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം. നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം. അവർ കാത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ. ആശംസകൾ.