മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്രീയ ശരൺ. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജ എന്ന ചിത്രത്തിലാണ് ശ്രേയ അഭിനയിച്ചത്. പൃഥ്വിരാജിൻ്റെ നായികയായിരുന്നു ചിത്രത്തിൽ താരം. നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
താരത്തെ പ്രേക്ഷകർ ഏറെ മിസ്സ് ചെയ്യുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ശ്രേയ. ഏതാണ്ട് മൂന്നു മില്യണിലധികം ഫോളോവേഴ്സ് താരത്തിനു ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ഇപ്പോഴിതാ മകളുടെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ദമ്പതികൾക്ക് ഒരു മകൾ ആണ് ഉള്ളത്. മകൾക്ക് ഒരു വയസ്സ് തികഞ്ഞ സന്തോഷം ആണ് താരം പങ്കുവെച്ചത്.
ഇതിൻറെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപാണ് ശ്രിയ വിവാഹിതയാകുന്നത്. റഷ്യൻ ആണ് ശ്രിയയുടെ ഭർത്താവ്. ഒരു സംരംഭകൻ ആണ് ഇദ്ദേഹം. സ്റ്റോക്ക്ഹോം സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ആണ് ഇദ്ദേഹം പഠിച്ചത്. പഠനത്തിൽ വളരെ മുൻനിരയിലുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം.
View this post on Instagram
ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് ഇദ്ദേഹം. രാധാ എന്നാണ് മകൾക്ക് ദമ്പതികൾ പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കുഞ്ഞ് ജനിച്ചത്. എന്തായാലും പങ്കുവെച്ച് വിശേഷങ്ങൾക്ക് നിരവധി പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്. നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്.വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശ്രേയ. രാജമൗലി യുടെ പുതിയ ചിത്രത്തിലാണ് അതിഥി വേഷത്തിൽ താരം എത്തുന്നത്. നിരവധി മുൻനിര താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.