മലയാളികൾക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സുജിത. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് താരത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ ഹരിചന്ദനം എന്ന പരമ്പരയിലെ ഉണ്ണിമായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഇവർ എന്നു പറഞ്ഞാൽ പെട്ടെന്ന് താരത്തെ മനസ്സിലാകും. അത്രയ്ക്കും ആഴത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞുപോയ പരമ്പരയാണ് ഹരിചന്ദനം. ഏഷ്യാനെറ്റിൽ ആയിരുന്നു ഈ പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ നമ്പർ വൺ പരമ്പരയായിരുന്നു ഇത്.
സുജിത് ധനുഷ് എന്നാണ് ഈ നടിയുടെ മുഴുവൻ പേര്. നിരവധി മലയാളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ സുപരിചിതയായ താരമാണ് ഇവർ. നടി ഇപ്പോൾ എവിടെയാണ് എന്ന്? മലയാളം സീരിയൽ മേഖലയിൽ താരം ഒട്ടും സജീവമല്ല. എന്നുകരുതി താരം സീരിയൽ മേഖലയിൽ ഇല്ല എന്ന് ധരിക്കരുത് കേട്ടോ.
താരം ഇപ്പോഴും സീരിയൽ മേഖലയിൽ തന്നെയുണ്ട്. മലയാളത്തിലെ നമ്പർ വൺ സീരിയൽ ഏതാണ് എന്ന് അറിയുമോ? അത് സാന്ത്വനമാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. എന്നാൽ ഈ പരമ്പര ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് എന്ന സത്യം നിങ്ങൾക്കറിയുമോ? പാണ്ഡ്യൻ സ്റ്റോർസ് എന്നാണ് ഈ പരമ്പരയുടെ യഥാർത്ഥ പേര്. ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുജിത ആണ്. അതായത് മലയാളത്തിൽ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് സുജിത ആണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പുതിയ കുറച്ചു ചിത്രങ്ങളാണ് പങ്കുവെച്ചത്. താരം അതീവ സുന്ദരി ആയിട്ടാണ് ചിത്രങ്ങളിലെല്ലാം തന്നെ കാണപ്പെടുന്നത്. എങ്കിലും ചില ആളുകൾ ഇതെന്ത് കോലം എന്നാണ് ചോദിക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്തിട്ട് നിങ്ങൾക്ക് എന്തു സുഖമാണ് കിട്ടുന്നത് എന്നാണ് വേറെ ചില ഞരമ്പുരോഗികൾ ചോദിക്കുന്നത്.