മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാംതന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്.
വിണ്ണൈ താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആയിരുന്നു യെ മായ ചേസവ. നാഗചൈതന്യ ആയിരുന്നു ഈ സിനിമയിലെ ഹീറോ. അദ്ദേഹത്തെ തന്നെ ആയിരുന്നു സ്വന്തം ജീവിതത്തിലും സാമന്ത നായകൻ ആക്കുവാൻ തീരുമാനിച്ചത്. പത്തു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പിന്നീട് നാലുവർഷം മാത്രമായിരുന്നു ഇവരുടെ വിവാഹ ജീവിതം നീണ്ടു തന്നത്. നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്. ആരാധകരെ എല്ലാം സങ്കടത്തിൽ ആഴ്ത്തിയ വാർത്തയായിരുന്നു ഇത്. ഇപ്പോൾ അവരെ എല്ലാം സന്തോഷിപ്പിക്കുന്ന ഒരു വാർത്ത ആണ് പുറത്തു വരുന്നത്.
വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകുവാൻ ഒരുങ്ങുകയാണ് സാമന്ത. ഇതുമായി ബന്ധപ്പെട്ട് താരം കഴിഞ്ഞദിവസം അന്നപൂർണ സ്റ്റുഡിയോയിൽ സന്ദർശനം നടത്തിയിരുന്നു. നാഗചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആണ് ഇത്. വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകുന്നതിനുള്ള ആദ്യപടി ആയിട്ടാണ് ഇതിനെ ആരാധകർ കാണുന്നത്.
വിവാഹമോചനത്തിനു മുൻപ് താരം അഭിനയിച്ച ചിത്രമായിരുന്നു ശാകുന്തളം. ഇതിൻറെ ഡബ്ബിങ് ജോലികൾക്ക് വേണ്ടിയാണ് താരം അന്നപൂർണ സ്റ്റുഡിയോയിൽ എത്തിയത്. കഴിഞ്ഞ രണ്ടുമാസമായി താരം ഷൂട്ടിങ്ങിന് ഒന്നും പോയിട്ടില്ല. ഒരു ആത്മീയ യാത്ര വരെ താരം നടത്തിയിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു താരം. ഇപ്പോൾ പുഷ്പ എന്ന സിനിമയിൽ ആണ് താരം അഭിനയിച്ചു വരുന്നത്. ഒരു ഐറ്റം ഡാൻസർ ആയിട്ടാണ് താരം എത്തുന്നത്. ഒന്നര കോടി രൂപയാണ് താരം ഇതിന് വാങ്ങുന്ന പ്രതിഫലം. ഇതിനു പുറമേ മറ്റൊരു ഇൻറർനാഷണൽ സിനിമ കൂടി താരം ഏറ്റെടുത്തിട്ടുണ്ട്. ഒരു ബൈസെക്ഷ്വൽ ആയിട്ടുള്ള ഡിറ്റക്ടീവ് കഥാപാത്രത്തെ ആണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്തായാലും പഴയ സിനിമ ജീവിതത്തിലേക്ക് മടങ്ങി പോകുന്ന താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുകയാണ് ഇപ്പോൾ മലയാളികൾ അടക്കമുള്ളവർ.