മലയാളികൾക്ക് സുപരിചിതയായ നടിയാണ് കീർത്തി സുരേഷ്. നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ 90 കളിലെ സൂപ്പർ നായികയായിരുന്ന മേനകയുടെ മകളാണ് കീർത്തി. സിനിമയിൽ സജീവമാണ് കീർത്തി ഇപ്പോൾ. താരത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്.
പച്ച സാരി ഉടുത്ത കീർത്തിയെ ചിത്രങ്ങളിൽ കാണാം. അലൈപായുതേ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഗാനങ്ങളിൽ ഒന്നിനെ സൂചിപ്പിക്കുന്ന അടിക്കുറിപ്പ് ആണ് നൽകിയിട്ടുള്ളത്. പച്ചൈ നിറമേ എന്നാണ് ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിട്ടുള്ളത്. നിരവധി താരങ്ങൾ ചിത്രത്തിന് കമൻറുകൾ നൽകുന്നുണ്ട്. അല്ലെങ്കിലും മലയാളി കുട്ടികളുടെ സൗന്ദര്യം ഒന്നും അങ്ങനെ പോയി പോവില്ല എന്നാണ് മലയാളികൾ കമൻറ് ചെയ്യുന്നത്.
അനുപമ പരമേശ്വരൻ, നൈല ഉഷ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിന് കമൻറ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇതിനകം തന്നെ ഏതാണ്ട് 9 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. താരം അഭിനയിച്ച മലയാള ചിത്രം ഉടൻ പുറത്തിറങ്ങാൻ ഇരിക്കുകയാണ്. മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലാണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.
മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ്. ചിത്രത്തിൽ ആർച്ച് എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.