പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ഈ ചിത്രത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം കുറച്ച് ആഴ്ചകൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ ഗാനം വൈറൽ ആയി മാറുകയും ചെയ്തു. മിക്ക സാമൂഹിക മാധ്യമങ്ങളിലും ഒരുപാട് ആരാധകർ ഇത് സ്റ്റാറ്റസ് ആക്കി. സംവിധാനത്തിന് പുറമേ സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്.
ദർശന രാജേനന്ദ്രനും, കല്യാണി പ്രിയദർശനും ആണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് യാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനീത്ശ്രീനിവാസൻ ചിത്രമാണ് ഇത്. മെരിലാൻഡ് സിനിമാസിലെ എഴുപതാം ചിത്രമാണിത്. മെറിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. എന്തായാലും ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.
അജു വർഗീസ് ജോണി ആൻറണി വിജയരാഘവൻ, വർഗീസ് അരുൺ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ദർശന എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ തന്നെ ഏതാണ്ട് 12 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏതാണ്ട് പതിനഞ്ചോളം ഗാനങ്ങൾ ഉണ്ടെന്നാണ് സൂചന. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് ഇത്.
അടുത്തവർഷം ജനുവരി 21ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ഒരിടവേളയ്ക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രം കൂടിയാണ് ഇത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ നോക്കുന്നത്. പ്രണവ് മോഹൻലാലിൻറെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.