മലയാളത്തിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം. എല്ലാ പ്രേക്ഷകരും വളരെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിലവഴിച്ചു കൊണ്ട് നിർമ്മിച്ച ചിത്രമാണ് ഇത്. ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഇപ്പോൾ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയെക്കാം എന്ന വാർത്തകളും ഉണ്ട്.
എന്നാൽ ഔദ്യോഗികമായി ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇല്ല. ഇപ്പോഴിതാ ചിത്രത്തിൻ്റെ എഡിറ്റിങ് പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യത്തെ പ്രത്യേക പ്രിവ്യൂ ഷോയും നടന്നു. ചെന്നൈയിൽ വച്ചായിരുന്നു ഷോ നടന്നത്. ഫോർ ഫ്രയിംസ് എന്ന ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഇതിൻറെ സ്ക്രീനിങ്.
നടി ലിസിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആണ് ഇത്. ഏതാണ്ട് ഇരുപതോളം പേരാണ് ചിത്രത്തിൻ്റെ പ്രത്യേക പ്രിവ്യൂ ഷോ കണ്ടത്. സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ, ആൻറണി പെരുമ്പാവൂർ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരൊക്കെ ഇവരിൽ പെടും. സഹ നിർമാതാവായ സിജെ റോയിയും കൂട്ടത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ. വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് താൻ. പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം ഒരു ഉത്സവം തന്നെയായിരിക്കും.
സിനിമയിലെ എല്ലാ മേഖലകളും ഹോളിവുഡ് ലെവലിൽ ആണ്. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇതൊരു നാഴികക്കല്ലായിരിക്കും. ഈ വെള്ളപ്പൊക്ക സമയത്തും ഇവിടെ സ്ക്രീനിങ്ങ് എത്തിയത് വെറുതെയായില്ല. എന്തായാലും ചിത്രത്തിന് പ്രതീക്ഷ ഏറുകയാണ്.