മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മി അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ എത്തിയാൽ എല്ലാവരും പറയുന്ന ഒരു കമൻറ് ഉണ്ട് – “ഒരു പന കിട്ടിയാൽ കഴിക്കാമായിരുന്നു”. നാടൻ ഭക്ഷണങ്ങളുടെ എന്നും പ്രത്യേക ഇഷ്ടം ഉണ്ട് താരത്തിന്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കമൻറ് വരാൻ പലപ്പോഴും കാരണം. പത്തിരിയും കപ്പയും മീൻകറിയും ഒക്കെ ആണ് താരത്തിന് കഴിക്കാൻ കൂടുതലിഷ്ടം. നാടൻ ഭക്ഷണം കിട്ടിയാൽ പിന്നെ തനി കോഴിക്കോട്ടുകാരി ആയി മാറും സുരഭി. ചക്ക പുഴുക്ക്, ഉണക്കമീൻ, ചെമ്പ് ഇട്ടു കാച്ചിയ മോര് കറി ഇതൊക്കെയാണ് നടിയുടെ ഇഷ്ടഭക്ഷണങ്ങൾ.
ഏറ്റവും കുത്തി തോന്നിയത് ഏത് ഭക്ഷണത്തിനോട് ആണ് എന്ന് ചോദിച്ചാൽ താരം ഒരു ഉത്തരമേ നൽകുകയുള്ളൂ – ഒരു പന കിട്ടിയാൽ കഴിക്കാമായിരുന്നു. ഏതോ സിനിമയിലെ ഡയലോഗ് ആണ് എന്ന് തോന്നുമെങ്കിലും ഇത് സംഗതി സത്യമാണ്. താരം യഥാർത്ഥത്തിൽ പന തിന്നിട്ടുണ്ട്. പയ്യെത്തിന്നാൽ പനയും തിന്നാം എന്നൊക്കെ നമ്മൾ പറയാറില്ലേ, പക്ഷേ സംഗതി അത്ര എളുപ്പമല്ല. പന ഒക്കെ ഒരാൾക്ക് തിന്നാൻ പറ്റുമോ എന്ന് ചോദിക്കാൻ വരട്ടെ. നിങ്ങൾ കോഴിക്കോട് ആരോടെങ്കിലും ചോദിച്ചു നോക്കണം പന തിന്നിട്ടുണ്ടോ എന്ന്. മിക്ക ആളുകളുടെയും ഉത്തരം ഉവ്വ് എന്നുതന്നെ ആയിരിക്കും.
വേണമെങ്കിൽ നമുക്ക് പന വരെ തിന്നാം. എന്നാൽ പന അതുപോലെ തിന്നുക അല്ല. ആദ്യം പന വെട്ടിനുറുക്കി ഇടിച്ചു പൊടിച്ച ശേഷമാണ് തിന്നുക. ഇതിനൊരു പ്രത്യേക പേരുമുണ്ട്. പന നൂർ എന്നാണ് ഈ വിഭവത്തിന് പേര്. പനയുടെ ഉൾക്കാമ്പ് പൊടിച്ച് ശേഷമാണ് പന നൂറ് ഉണ്ടാക്കുന്നത്. ഇതിന് ചില്ലറ ക്ഷമ ഒന്നും പോര കേട്ടോ. നല്ല രീതിയിൽ കഷ്ടപ്പെടുക തന്നെ വേണം. നല്ല രീതിയിൽ പിളർന്ന പനയുടെ ഉൾക്കാമ്പ് എടുത്ത് വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കണം. പിന്നീട് അത് ഉരലിൽ ഇട്ടു പൊടിച്ച ശേഷം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്ത് നാര് നീക്കി എടുക്കണം.
നനുത്ത പൊടി അടിയിൽ ഊറുമ്പോൾ വെള്ളം ഒഴുക്കി കളഞ്ഞു വീണ്ടും ഉണക്കിയെടുക്കണം. അത് കഴിഞ്ഞ ശേഷം പാലും പഞ്ചസാരയും ചേർത്തു നമുക്ക് കഴിക്കാം. കേൾക്കുമ്പോൾ വളരെ നിസാരമായി തോന്നുന്നു. പക്ഷേ അത്ര എളുപ്പമല്ല കാര്യം കേട്ടോ. നല്ല രീതിയിൽ ക്ഷമ വേണം. ഇല്ലെങ്കിൽ ഈ ഭക്ഷണം വെറും സ്വപ്നമായി തന്നെ നിൽക്കും. ഒരുപക്ഷേ ഇതിനെ മുൻനിർത്തി ആയിരിക്കണം പയ്യെത്തിന്നാൽ പനയും തിന്നാം എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത്.