മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കല്യാണി പ്രിയദർശൻ. മലയാളത്തിലെ ഏറ്റവും ജനപ്രിയ സംവിധായകരിലൊരാളായ പ്രിയദർശൻ്റെ മകളാണ് കല്യാണി. മലയാളിയാണ് എങ്കിലും താരം അരങ്ങേറ്റം കുറിച്ചത് തെലുങ്ക് സിനിമകളിലൂടെ ആയിരുന്നു. തെലുങ്കു സിനിമയിൽ വെന്നിക്കൊടി പാറിച്ച ശേഷമാണ് താരം മലയാളത്തിലേക്ക് എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ഈ ചിത്രം വളരെ വലിയ ഒരു കൊമേഴ്സ്യൽ വിജയം കൂടിയായിരുന്നു.
അനൂപ് സത്യൻ ആയിരുന്നു വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകനാണ് അനൂപ് സത്യൻ. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ കല്യാണിയുടെ നായകനായി എത്തിയത്. സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് കണ്ട ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. മികച്ച പുതുമുഖ നായികയ്ക്ക് ഉള്ള നിരവധി അവാർഡുകൾ താരം കരസ്ഥമാക്കി. മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിലും താരം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത കൊണ്ടിരിക്കുന്നത്.
കാട്ടിൽ നിന്നും എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂർഗിലെ കാട്ടിലൂടെ ആണ് താരം യാത്ര ചെയ്യുന്നത്. ഒരു തുറന്ന ജിപ്സി വാഹനത്തിലാണ് താരം യാത്ര ചെയ്യുന്നത്. താരത്തിനൊപ്പം ഒരു സുഹൃത്ത് മാത്രമാണ് ഉള്ളത്. ഈ സുഹൃത്ത് ആരാണ് എന്ന തിരച്ചിലിൽ ആണ് മലയാളികൾ ഇപ്പോൾ. കാട്ടിൽ നിന്നും എടുത്ത നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചു. നിമിഷങ്ങൾക്കകം ഇത് വൈറൽ ആയി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്.