താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഇതിനു കാരണം താരങ്ങളെ ഒന്നുംതന്നെ നമ്മൾ കേവലം സിനിമ നടൻമാർ, നടിമാർ, ഗായികമാർ എന്നിങ്ങനെ ആയിട്ടല്ല കാണുന്നത്. നമ്മൾ അവരെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് സ്നേഹിക്കുന്നതും കരുതുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വിശേഷങ്ങളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ഒരു താരത്തിൻ്റെ കുട്ടിക്കാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് ആരാണ് എന്ന് നിങ്ങൾക്ക് പറയാമോ?
ഒരു ക്ലൂ തരാം. ഒരു ഗായിക ആണ് ഇവർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഇവർ നല്ല ഒരു നർത്തകി കൂടിയാണ്. പലപ്പോഴും എൻറെ വ്യക്തിപരമായ വിശേഷങ്ങളും മറ്റും പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഹിന്ദുസ്ഥാനി, കർണാടിക് സംഗീതത്തിൽ അഭ്യസിച്ചിട്ടുണ്ട് താരം. ഒരു നല്ല ഗസൽ സിംഗർ കൂടിയാണ് താരം. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് രണ്ടു തവണ നേടിയിട്ടുണ്ട് ഇവർ. ലോകത്തിൻറെ പല ഭാഗത്തും ഇവർ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോൾ തന്നെ ആൾ ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണും.
ഇല്ലെങ്കിൽ കുറച്ചു കൂടി തരാം. മലപ്പുറം ജില്ലയിൽ ആണ് ഇവർ ജനിക്കുന്നത്. കൃഷ്ണകുമാർ എന്നാണ് അച്ഛൻറെ പേര്. താലി കൃഷ്ണകുമാർ എന്നാണ് അമ്മയുടെ പേര്. ചെറുപ്പം മുതൽ തന്നെ സംഗീതത്തിലും നൃത്തത്തിലും അഭ്യസിച്ചിരുന്നു ഇവർ. സജീഷ് എന്നാണ് ഭർത്താവിൻറെ പേര്. ഒരു കാർഡിയോളജിസ്റ്റ് ആണ് ഇവർ. 2013 വർഷത്തിലാണ് ഇവർക്ക് ഒരു കുട്ടി ജനിക്കുന്നത്. സാവൻ ഋതു എന്നായിരുന്നു മകളുടെ പേര്. ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് ആളെ മനസ്സിലായില്ല എങ്കിൽ നിങ്ങൾ ഒരു മലയാളി അല്ല എന്നർത്ഥം.
സിത്താര കൃഷ്ണകുമാർ എന്ന താരത്തെ പറ്റിയാണ് ഇതുവരെ പറഞ്ഞത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കരുതുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസം താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. തൻ്റെ കുട്ടിക്കാലത്ത് നിന്നുമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇത് ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്.