പ്രിത്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും തമിഴിലേക്ക്. കേരളത്തിലും പുറത്തും ഏറെ പ്രേഷകപ്രശംസ നേടിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ബോക്സോഫീസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് അഭ്യൂഹങ്ങൾ കുറച്ച നാളായി കേൾക്കുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കൊക്കെ വിരാമമിട്ടുകൊണ്ടാണ് ‘അയ്യപ്പനും കോശിയും’ തമിഴിൽ റീമേക്ക് ചെയ്യുമെന്ന് നിർമ്മാതാവ് 5 സ്റ്റാർ കതിരേസൻ അറിയിച്ചിരിക്കുന്നത് .
“ഈ സിനിമ എന്നെ ശെരിക്കും അതിശയിപ്പിച്ചു, തുടക്കം മുതൽ അവസാനം വരെ എൻഗേജ്ഡ് ആയി ഇരുന്നു കാണാൻ സാധിച്ചു, റീമേക്ക് അവകാശം ലഭിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് 5 സ്റ്റാർ കതിരേസൻ പറഞ്ഞു. തിരക്കഥ, പശ്ചാത്തലം, ആഖ്യാനം, വിഷ്വലുകൾ, തീർച്ചയായും പ്രധാന അഭിനേതാക്കളുടെ അതിശയകരമായ പ്രകടനങ്ങൾ ഇവയെല്ലാം മൂലം ഇനിയും ഈ സിനിമ കാണണമെന്ന് എനിക്ക് തോന്നി” കതിരേസൻ കൂട്ടിച്ചേർത്തു. “ഈ സിനിമയെ തമിഴിലെ സാമൂഹിക ചുറ്റുപാടുകളുമായി ഒത്തുചേർക്കാൻ, ധാരാളം ജോലികൾ അവശേഷിക്കുന്നു. വലിയൊരു ദൗത്യമാണ് എന്റെ മുന്നിലുള്ളത് , ഒറിജിനലിനോട് നീതി പുലർത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയ ശേഷം 5 സ്റ്റാർ കതിരേസനും അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഔദ്യോഗികമായ ഒരു പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.