നിഗൂഢത നിറക്കുന്ന സസ്പെൻസ് ത്രില്ലർ സിനിമയുമായി ജാഫർ ഇടുക്കിയും ഒരു പറ്റം നവാഗതരുമായി “ചുഴൽ” എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തു നീസ്ട്രീം OTT യിലാണ് ചിത്രം റിലീസ് ചെയ്തത്. വാണിജ്യ സിനിമകൾക്കിടയിൽ ഇതുപോലത്തെ കൊച്ചു സിനിമകൾ അടുത്തകാലത്തായി മലയാളത്തിൽ ഏറെ ശ്രേധിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ ഉറപ്പിക്കുന്ന ഒന്നാണ് ചുഴൽ എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
നവാഗതനായ ബിജു മാണി ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ, ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായി എത്തുന്നു. ജാഫർ ഇടുക്കി ക്കൊപ്പം R J നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ് ,ഗസൽ അഹമ്മദ്, സഞ്ചു പ്രഭാകർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു . 2021 IFFK യിൽ NETPAC മികച്ച മലയാളം സിനിമയായ് തിരഞ്ഞെടുക്കപെട്ട മ്യൂസിക്കൽ ചെയറിൻ്റെ ക്യാമറാമാൻ സാജിദ് നാസർ ഛായാഗ്രഹണവും, അമർ നാദ് ചിത്രസംയോജനവും വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കന്നത്.
“ചുഴൽ ” സിനിമ നീ സ്ട്രീം OTT യിൽ കാണാം
Link : https://neestream.com/details/484