കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തു പ്രഖ്യാപിച്ച നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ (08-04-2020) 2584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 2607 പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
- തിരുവനന്തപുരം സിറ്റി – 91, 86, 60
- തിരുവനന്തപുരം റൂറല്‍ – 371, 375, 292
- കൊല്ലം സിറ്റി – 266, 267, 238
- കൊല്ലം റൂറല്‍ – 224, 226, 210
- പത്തനംതിട്ട – 299, 304, 256
- കോട്ടയം – 133, 134, 45
- ആലപ്പുഴ – 111, 115, 59
- ഇടുക്കി – 95, 48, 14
- എറണാകുളം സിറ്റി – 38, 45, 29
- എറണാകുളം റൂറല്‍ – 175, 158, 112
- തൃശൂര്‍ സിറ്റി – 76, 99, 60
- തൃശൂര്‍ റൂറല്‍ – 117, 130, 94
- പാലക്കാട് – 118, 143, 104
- മലപ്പുറം – 61, 89, 30
- കോഴിക്കോട് സിറ്റി – 86, 86, 83
- കോഴിക്കോട് റൂറല്‍ – 19, 27, 6
- വയനാട് – 60, 27, 40
- കണ്ണൂര്‍ – 219, 218, 175
- കാസര്‍ഗോഡ് – 25, 30, 12