മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നന്ദന വർമ്മ. ബാലതാരമായിട്ടാണ് നന്ദന സിനിമയിൽ അരങ്ങേറുന്നത്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം നന്ദന ചെയ്തിരുന്നു. ഇതിനുശേഷം പിന്നീട് നിരവധി സിനിമയിൽ ബാലതാരമായി താരം തിളങ്ങി. ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അടുത്ത സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ ആണ് താരം പങ്കെടുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. നീല പട്ടു സാരി അണിഞ്ഞു ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്.
സ്പിരിറ്റ് എന്ന ചിത്രത്തിൽ ആയിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. അഞ്ചാം പാതിര എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.
2020 വർഷത്തിലും താരം ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. രാജാവുക്ക് ചെക്ക് എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചിത്രമായിരുന്നു ഇത്. നന്ദനയുടെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. വളരെ മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഇത്.