ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ കപ്പടിച്ചേനെയെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം.വാക്കുകൾ ഇതാണ്,’ജാസ്മിന്റെ ജീവിതം എല്ലാർക്കും ഒരു പാഠം ആണ്. വളരെ ചെറുപ്പത്തിൽ തന്നെ ഇത്രയും വലിയ വിജയം നേടാൻ സാധിച്ചിട്ടും അത് നേരെ കൊണ്ട് പോകാൻ സാധിക്കാതെ സ്വയം വരുത്തി വച്ച വിന കാരണമാണ് വിജയി ആകേണ്ട ആൾ മൂന്നാം സ്ഥാനത്ത് എത്തിയത്.
ഗബ്രി ആയുള്ള കൂട്ട് കെട്ട് തന്നെയാണ് ജാസ്മിനെ കുഴിയിൽ ചാടിച്ചത്. അവൻ ഒരു ഫ്രോഡ് ആണെന്ന് അവൾക്ക് മനസ്സിലായില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കു. ഫിനാലെ എത്തി നിൽക്കുകയാണ് ജാസ്മിൻ അവിടേക്ക് ഗബ്രി റീഎൻട്രി ചെയ്തപ്പോ അവളെ നെഗറ്റീവ് ആക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ അവൻ വീണ്ടും അവളെ നെഗറ്റീവ് ആക്കാൻ മനഃപൂർവം ശ്രമിച്ചു. അവളോട് ഒരു തരി സ്നേഹം ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. റെസ്മിൻ ഉള്ളത് കൊണ്ട് ജാസ്മിൻ അഞ്ചാമത് പോയില്ല.
ഇങ്ങനെ ഒരു സുഹൃത്ത് മതി നമ്മുടെ ജീവിതം നശിക്കാൻ എന്ന് ജാസ്മിൻ ഇനിയെങ്കിലും പഠിക്കും. മിന്നുന്നതെല്ലാം പൊന്നല്ല. ജിന്റോ ആയി ഒരു കോമ്പോ സാബു പറഞ്ഞത് പോലെ ഉണ്ടാക്കി അർജുനെ ഒക്കെ ടാർഗറ്റ് ചെയ്തിരുന്നേൽ ഇന്ന് ജാസ്മിൻ സെക്കന്റ് ആകുമായിരുന്നു. പക്ഷെ അവൾ ജിന്റോയെ പോലും വെറും മൂന്നാംകിട ആയാണ് കണ്ടത്. അയാളുടെ ഗെയിമിലെ ബ്രില്യൻസ് പോലും അറിയാൻ ശ്രമിച്ചില്ല. എന്തായാലും പുറത്ത് ഇറങ്ങി ജാസ്മിന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കി ക്വാളിറ്റി ഉള്ള മനുഷ്യരെ സ്വയം കണ്ടെത്താൻ സാധിക്കട്ടെ’, കുറിപ്പിൽ പറഞ്ഞു.അതേസമയം അർജുൻ ശ്യാം രണ്ടാമതായതിൽ കടുത്ത അമർഷമാണ് ഒരു വിഭാഗം പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അനർഹനാണ് അർജുൻ എന്നാണ് പലരും പറയുന്നത്.