മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിൻറെ മൂത്തമകൻ ആണ് ഗോകുൽ സുരേഷ്. അടുത്തിടെ ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം കഴിഞ്ഞിരുന്നു. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന് ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ മകനാണ് മാധവ് സുരേഷ്. ഇപ്പോൾ ഇദ്ദേഹവും സിനിമയിൽ സജീവമാകുവാനുള്ള തിരക്കിൽ ആണ്.
ഇദ്ദേഹം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു പെൺകുട്ടിയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഫ്രണ്ടിനെ പരിചയപ്പെടുത്തുന്നു എന്നാണ് ഇദ്ദേഹം ക്യാപ്ഷൻ ആയി നൽകിയത്. അതോടെ ഇത് മാധവ് സുരേഷിന്റെ കാമുകിയാണ് എന്ന തരത്തിൽ പല ഓൺലൈൻ മാധ്യമങ്ങളും വാർത്ത നൽകുകയും ചെയ്തു.
എന്നാൽ ഈ പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് കരുതി ചർച്ച ചെയ്ത മലയാളികളാണ് പിന്നീട് ഈ പെൺകുട്ടി ആരാണ് എന്ന് സത്യം തിരിച്ചറിഞ്ഞത്. സെലിൻ ജോസഫ് എന്നാണ് ഈ പെൺകുട്ടിയുടെ പേര്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് രണം. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ പെൺകുട്ടിയായിരുന്നു. എന്നാൽ മാധവിൻറെ ക്യാപ്ഷൻ കണ്ടിട്ട് ഇവർ തമ്മിൽ ശരിക്കും എന്താണ് ബന്ധം, എന്തുകൊണ്ടായിരിക്കും മാധവ് അങ്ങനെ പറഞ്ഞത്, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നൊക്കെയാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്.
എന്തൊക്കെയായാലും ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ് എന്നതാണ് സത്യം. എൻറെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്നാണ് മാധവ് ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. ഹോമി എന്നാൽ ഒരു ഇൻസ്റ്റാഗ്രാം ലാംഗ്വേജ് ആണ്. അടുത്ത സുഹൃത്ത് എന്നാണ് ഇതിൻറെ അർത്ഥം.