തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയെ മത്സരിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിൻറെ പ്രവർത്തികളും സംസാരവും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത് പതിവാണ്. ഇപ്പോൾ അത്തരത്തിൽ ഇദ്ദേഹത്തിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ എതിലുള്ള പാർട്ടിക്കാർ ഇദ്ദേഹത്തിൻറെ ഈ ഡയലോഗ് വലിയ രീതിയിൽ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിൽ ഒന്നാണ് മേ ഹൂ മൂസ. 2022 വർഷത്തിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ഇതിലെ ഒരു കഥാപാത്രം സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട് – നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൂടെ എന്ന്. ഇതിന് സുരേഷ് ഗോപി നൽകുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
“ചുമ്മാ ശിവകാശി പടക്കം പൊട്ടുന്നത് പോലെ പൊട്ടുന്നത് കാണാമല്ലോ” – ഇതാണ് ഒരു കഥാപാത്രം പറയുന്നത്. ഇതിന് സുരേഷ് ഗോപിയുടെ കഥാപാത്രം നൽകുന്ന മറുപടി ഇങ്ങനെയാണ് – “അതിപ്പോൾ നീ പറഞ്ഞിട്ടു വേണോ ഞാൻ അറിയാൻ? എൻറെ വോട്ട് പോലും എനിക്ക് കിട്ടില്ല”. ഈ സിനിമയിലെ ഈ ക്ലിപ്പ് ആണ് ഇപ്പോൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 26ആം തീയതിയാണ് കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ എൻഡിഎ വലിയ രീതിയിൽ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂർ. ഇവിടെ ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയിരിക്കും എന്നാണ് എൻഡിഎ പ്രചരണം. അതുകൊണ്ടുതന്നെ വലിയ രീതിയിൽ നാഷണൽ അറ്റൻഷൻ കൂടി കിട്ടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇത്.