മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. കുടുംബ വിളക്ക് പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മകളുടെ റോളിലാണ് താരം ഈ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ പരമ്പരകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ താരം വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെച്ചിരിക്കുന്നത്. വരൻ ഒപ്പം ഉള്ള ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. മെയ് പതിനാറാം തീയതി ആയിരിക്കും വിവാഹം എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹ നിശ്ചയം മെയ് മാസത്തിൽ തന്നെയുണ്ടാവും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം സീരിയൽ മേഖലയിലെ സഹപ്രവർത്തകർ എല്ലാം തന്നെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്.
പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. ഭാവി വരൻ ക്രിസ്ത്യാനിയാണ്. പ്രണയകഥ താരം മാധ്യമങ്ങളോട് പറയുന്നുണ്ട്. ജോസ് ഷാജി എന്നാണ് വരന്റെ പേര്. ലക്ചറർ ആയിട്ടാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ക്രിസ്ത്യാനിയാണ് ഇദ്ദേഹം. അന്യമതത്തിൽ പെട്ട ആളാണ് എങ്കിലും വീട്ടുകാർക്ക് ഇപ്പോൾ വിവാഹത്തിൽ എതിർപ്പുകൾ ഒന്നുമില്ല എന്നും എന്നാൽ തുടക്കത്തിൽ ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. എന്നാൽ പിന്നീട് എതിർപ്പുകൾ എല്ലാം പരിഹരിക്കപ്പെടുകയായിരുന്നു.
ഇപ്പോൾ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്. വിവാഹ നിശ്ചയം ഉടൻ ഉണ്ടാവും എങ്കിലും 2025 ഫെബ്രുവരി മാസത്തിൽ ആയിരിക്കും വിവാഹം എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു കൊല്ലം ബ്രേക്ക് എന്തായാലും ഉണ്ടാകും എന്നാണ് താരം പറയുന്നത്. അതേസമയം വിവാഹത്തിന് ശേഷം അഭിനയത്തിൽ തുടരുന്നതിന് ജ്യൂസിന് പ്രശ്നമൊന്നുമില്ല എന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.