ബിഗ് ബോസ് ആറാമത്തെ സീസണിൽ വലിയ രീതിയിലുള്ള നാടകീയ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ കരുത്തുറ്റ രണ്ടു മത്സരാർത്ഥികൾ ആണ് ഗബ്രി, ജാസ്മിൻ എന്നിവർ. ഇരുവരും തമ്മിൽ എന്താണ് ശരിക്കും ബന്ധം എന്ന് പ്രേക്ഷകർക്ക് ഇപ്പോഴുള്ള സംശയമാണ്. അതുകൊണ്ടുതന്നെ മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ ഇവരുടെ ബന്ധത്തെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ഒക്കെ ചോദിച്ചിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പ്രദർശിപ്പിച്ചിരുന്നു. ഇതിനുശേഷം വളരെ വൈകാരികമായിട്ടാണ് ഇരുവരും പിന്നീട് പെരുമാറിയത്.
ഇന്ന് രാവിലെ മുതൽ വളരെ ഡൗൺ ആയിട്ടാണ് ഇരുവരും പ്രതിക്ഷപ്പെട്ടത്. മൈക്ക് ധരിക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ ജിന്റോ, ജാസ്മിൻ എന്നിവർ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ജാസ്മിൻ പിന്നീട് മൈക്ക് ധരിക്കുകയും ചെയ്തില്ല. പിന്നീട് ബിഗ് ബോസ് പറഞ്ഞതോടെ ആണ് ചെയ്യേണ്ടി വന്നത്. ഇത് വന്നതോടെ ജിന്റോ വലിയ രീതിയിൽ ജാസ്മിനെ നോക്കി കൂവി, പിന്നീട് ജാസ്മിനെ ഇദ്ദേഹം ട്രിഗർ ചെയ്തുകൊണ്ടിരുന്നു. തുടർന്നായിരുന്നു ജാസ്മിൻ പൊട്ടിക്കരഞ്ഞത്.
“ലൗ ട്രാക്ക് മാറ്റി ഇപ്പോൾ സെന്റിമെന്റ്സ് പിടിക്കുകയാണ്, വിട്ടുപിടിക്കി, ഇതൊക്കെ കുറെ കണ്ടതാണ്” – എന്നായിരുന്നു പറഞ്ഞത്. പിന്നീട് ജാസ്മിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു ബിഗ് ബോസ്. അപ്പോൾ ജാസ്മിൻ അലറി കരയുകയായിരുന്നു. തനിക്ക് പോകേണ്ട എന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും വീട്ടിൽ പോകണമെന്നും വയ്യ എന്നും ഇവിടെ പറ്റുന്നില്ല എന്നും ഒക്കെ ആയിരുന്നു ജാസ്മിൻ പറഞ്ഞത്. ഇതൊക്കെ കണ്ടുകൊണ്ട് ഒന്നും മിണ്ടാൻ സാധിക്കാതെ കണ്ണീരണിഞ്ഞു നിൽക്കുന്ന ഗബ്രിയേയും കാണാൻ സാധിക്കുകയുണ്ടായി.
പിന്നീട് ജാസ്മിൻ കൺഫഷൻ റൂമിലേക്ക് പോകുമ്പോൾ സായി ശരണ്യയോട് പറഞ്ഞത് ഇങ്ങനെയാണ് – നാടകം പഠിച്ചുവയ്ക്കു, ആവശ്യം വരും. പിന്നീട് ബിഗ് ബോസും ജാസ്മിനോട് വലിയ കരുണയൊന്നും കാണിച്ചില്ല. ഇത്രയും സങ്കടപ്പെടാൻ ഇവിടെയൊന്നും സംഭവിച്ചിട്ടില്ല എന്ന് ആയിരുന്നു ബിഗ് ബോസ് പറഞ്ഞത്. എന്നാൽ മറ്റാർക്കും ഒന്നും സംഭവിച്ചിട്ടില്ല എന്നും തനിക്കാണ് എല്ലാം സംഭവിക്കുന്നത് എന്നും ഒന്ന് തിരിയാനും അറിയാനും പോലും പറ്റുന്നില്ല എന്നുമാണ് ജാസ്മിൻ മറുപടി നൽകിയത്. തുടർന്ന് ജാസ്മിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ബിഗ് ബോസ് അവർക്ക് സൈക്കോളജിസ്റ്റ് സഹായം ഉറപ്പുനൽകുകയും ചെയ്തു.