ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് ഒരു വാരം പിന്നിട്ടിരിക്കുകയാണ്.ഷോയുടെ ആദ്യദിനം മുതൽ തുടങ്ങിയ ‘എന്തിനോ വേണ്ടി’യുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ പ്രധാന ചർച്ച.അത് കഴിഞ്ഞ ദിവസം മോഹൻലാൽ പറയുകയും ചെയ്തിരുന്നു. പ്രേക്ഷക ശ്രദ്ധനേടിയവരിൽ പ്രധാനിയാണ് രതീഷ് കുമാർ. ഉദ്ഘാടന ഡേ മുതൽ ശ്രദ്ധിക്കപ്പെട്ട രതീഷ് പക്ഷേ മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്താണ് കണ്ടന്റ് ഉണ്ടാക്കിയിരുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പ്രശ്നം ഉണ്ടാക്കി. അതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളെ പോലെ പ്രേക്ഷകരിലും രതീഷിന് നെഗറ്റീവ് ഇമേജ് വീണു.
അതെ സമയം ബിഗ് ബോസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയം രതീഷ് കുമാർ തന്നെയാണ്. രതീഷ് ഇജക്ടഡ് ആയെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട് എന്നതാണ് അതിന് കാരണം. ആദ്യ ആഴ്ചയിലെ എലിമിനേഷൻ എന്തായാലും ഇന്ന് നടക്കും. എട്ട് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഉള്ളത്. ഇതിൽ ഒരാളോ അതിൽ കൂടുതൽ പേരോ പുറത്തേക്ക് പോയേക്കാം. ബിഗ് ബോസ് അനലിസ്റ്റ് അടക്കം പറയുന്നത് രതീഷ് എവിക്ട് അല്ല ഇജക്ടഡ് ആയെന്നാണ്.
അഥവാ രതീഷ് പുറത്തായെങ്കിൽ അതിന് കാരണം അയാൾ തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി സ്വന്തം കുഴി അയാൾ തന്നെ തോണ്ടിയെന്നും ഇവർ പറയുന്നു. ഇതിനെയാണ് അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതെന്നും പ്രേക്ഷകർ പറയുന്നത്. ബിഗ് ബോസ് സീസൺ 6 ആരംഭിച്ച് കഴിഞ്ഞ ദിവസം വരെയും ഏറെ ചർച്ചാ വിഷയം ആയൊരു മത്സരാർത്ഥി രതീഷ് കുമാർ മാത്രമാണ്. അത് മറ്റുള്ളരെ ഇറിറ്റേറ്റ് ചെയ്തിട്ടാണെങ്കിലും. കൂടാതെ എന്റർടെയ്നർ കൂടി ആയിരുന്നു രതീഷ്. ജിന്റോ, സിജോ, ജാസ്മിൻ-ഗബ്രി, റോക്കി എന്നിവരാണ് ചെറിയ രീതിയിൽ എങ്കിലും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ മറ്റ് മത്സരാർത്ഥികൾ.