ഒമർ ലുലുവിന്റെ അടാർ ലവ് എന്നാ ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവടുവെച്ച നായികയാണ് പ്രിയ. എന്നാൽ അതിനു മുമ്പ് താരം ചെറിയ ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും ഒക്കെ അഭിനയിച്ചിരുന്നു. സിനിമയിലുപരി ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും പ്രീശസ്തയായ ആളാണ്പ്രിയ്യ. ഈ കണ്ണിറുക്കല്‍ ബോളിവുഡില്‍ വരെ താരത്തെ എത്തിച്ചു. എന്നാൽ ഇപ്പോൾ താരത്തോടുള്ള ആരാധനയിൽ വളരെ വലിയ കുറവ് പ്രേക്ഷകർക്ക് ഉണ്ട് എന്നതിന്റെ തെളിവാണ് താരത്തിന്റേതായി പുറത്തു വരുന്നഎല്ലാ വിഡിയോകല്കും ഫോട്ടോകൾക്കും നിരവധി ഡിസ്സ് ലൈക്കുകളും മോശം കമൻറുകളും ട്രോളുകളും താരം നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പ്രിയ്യ അഭിനയിച്ച ഒരു പെര്‍ഫ്യൂമിന്റെ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര് ആഘോഷമാക്കിയിരിക്കുന്നത്. ട്രോളിന് പുറമെ പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പൂരമാണ്. പ്രിയ വാര്യരുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്സ് ഇഫക്ടിനെ വരെ ട്രോളന്മാര് ട്രോളിയിട്ടുണ്ട്. വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ആണുള്ളത്.
സിനിമയിൽ നിന്ന് താരത്തിന് അവസരങ്ങൾ ഇപ്പോൾ കുറവാണു. ആദ്യമായി ബോളിവുഡിൽ അഭിനയിച്ച ശ്രീദേവി ബഗ്ലാവ് എന്ന സിനിമ പുറത്തിറങ്ങിയിട്ടില്ല. മരിച്ച നടി ശ്രീദേവിയുടെ ഭർത്താവു ബോണി കപൂർ സിനിമക്ക് സ്റ്റേ കൊടുത്തിരിക്കുകയാണ്. മലയാളത്തിൽ പ്രിയ്യക്ക് ഇപ്പോൾ അവസരങ്ങൾ കുറവാണ്.