മലയാളികളുടെ ഇഷ്ട താരമാണ് ഷൈൻ ടോം ചാക്കോ.സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ശ്രദ്ധേയം.കപ്പിൾ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു അഞ്ജാത സുന്ദരിയുമായി ചേർന്ന് നിൽക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്. പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.കറുത്ത ടീഷർട്ടും സൺഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നൽകാതെയാണ് ഷൈൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേഗത്തിൽ വൈറലായി. പ്രണയത്തിലാണെന്ന കാര്യം ഷൈൻ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളിൽ ഏറെയും. എന്തുകൊണ്ടാണ് പെൺകുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കിട്ടില്ലെന്ന ചോദ്യവും ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ചില നർമ്മം കലർന്ന രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങൾക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെൺകുട്ടി..? ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ എന്നാണ് കമന്റ്
തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയും റീൽസുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അതുകൊണ്ട് തന്നെ പുതിയ കപ്പിൾ ഫോട്ടോയെ കുറിച്ചും ആരാധകർക്ക് സംശയങ്ങൾ ഏറെയാണ്. പലരും പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു തവണ വിവാഹിതനായ വ്യക്തിയാണ് ഷൈൻ. ആ ബന്ധത്തിൽ ഒരു കുഞ്ഞും ഷൈനിനുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ കുഞ്ഞിനെ കുറിച്ചും മുൻ ഭാര്യയെ കുറിച്ചും ഷൈൻ വെളിപ്പെടുത്തിയിരുന്നു. ‘എട്ട് വയസായി. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലത്.’എന്നൊക്കെ താരം മുമ്പും അഭിമുഖങ്ങളിൽ എല്ലാം പറഞ്ഞിട്ടുണ്ട്.