മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. സിനിമ ചാനൽ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തന്റെയും മകനെയും വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
താരം അടുത്തിടെ ഭാരം നല്ല രീതിയിൽ കുറച്ചിരുന്നു. ഭാരം കുറയ്ക്കുവാൻ വേണ്ടി എടുത്ത ശ്രമങ്ങളെ കുറിച്ചാണ് താരം ഇപ്പോൾ സംസാരിക്കുന്നത്. ഇപ്പോൾ മുഴുവൻ സമയവും അച്ചു കുട്ടന്റെ പിന്നാലെ ഓടി നടക്കുകയാണ് എന്നാണ് പാർവതി പറയുന്നത്. ഭാരം കുറച്ച ജേർണിയെ കുറച്ചു പറയാം എന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ വാഗ്ദാനമാണ് താരം പാലിച്ചിരിക്കുന്നത്.
ഗർഭിണി ആവുന്നതിനു മുൻപ് 55 മുതൽ 57 കിലോ ആയിരുന്നു ഇവരുടെ ഭാരം. ഗർഭിണി ആയപ്പോൾ അത് 86 കിലോ വരെ ആയിരുന്നു. പ്രസവത്തിനുശേഷം വണ്ണം കുറഞ്ഞ് 82 എത്തി. 86ൽ നിന്നും 57ലേക്കുള്ള ഒരു യാത്ര ആണ് ഇപ്പോൾ താരം പങ്കുവെക്കുന്നത്. ഏകദേശം 28 മുതൽ 30 കിലോ ഭാരമാണ് താരം കുറച്ചിരിക്കുന്നത്. ഇത് തനിക്ക് തന്നെ അഭിമാനം നൽകുന്ന കാര്യമാണ് എന്നാണ് പാർവതി പറയുന്നത്. തന്റെ ടീം തന്നെ നല്ല രീതിയിൽ ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു എന്നും എന്തൊക്കെ കഴിക്കണമെന്നും കഴിക്കരുത് എന്നും അവർ വിശദമായി പറഞ്ഞു തന്നിരുന്നു എന്നുമാണ് പാർവതി പറയുന്നത്.
ആ സമയത്ത് മകനെ പാർവതി ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. മകന് മുലപ്പാൽ കൊടുക്കുന്നത് രണ്ടുമാസം മുൻപാണ് നിർത്തിയത്. കുട്ടിയുടെ ഒന്നാം പിറന്നാളിന്റെ മുൻപ് എങ്ങനെയെങ്കിലും തടി കുറയ്ക്കണം എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നു പാർവതിക്ക്. ബാലുവിന് പാർവതി വണ്ണം ഉള്ളത് ആണ് താല്പര്യം. എന്നാൽ പാർവതിക്ക് മെലിഞ്ഞിരിക്കാൻ ആണ് താല്പര്യം. അതേസമയം നിരവധി ആളുകൾ ആണ് പാർവതിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.