ഇന്ത്യൻ സിനിമ കണ്ട് ഇക്കാലത്തേയും വലിയ അത്ഭുതങ്ങളിൽ ഒരാളാണ് എ ആർ റഹ്മാൻ. ഇദ്ദേഹത്തിൻറെ മകളാണ് ഖദീജ റഹ്മാൻ. അച്ഛനെ പോലെ തന്നെ സംഗീത മേഖലയിലും മകൾ വളരെ സജീവമായി തന്നെയുണ്ട്. എ ആർ റഹ്മാൻ തന്നെ സംഗീതം നിർവഹിച്ച സിനിമയായിരുന്നു എന്തിരൻ. ഈ സിനിമയിലെ പുതിയ മനിതാ എന്ന ഗാനം ഇവർ ആലപിച്ചത് ആയിരുന്നു. ഇതായിരുന്നു ഇവരുടെ പിന്നണി ഗാന മേഖലയിലെ അരങ്ങേറ്റം.
ഇതുകൂടാതെ എ ആർ റഹ്മാൻ തന്നെ സംഗീത സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഇതിലെ ഒരു ഗാനം ആലപിച്ചതും ഇവർ തന്നെയായിരുന്നു. ഇപ്പോൾ തമിഴ് സിനിമയിലേക്ക് ഇറങ്ങിയിട്ട് നടത്തുവാനുള്ള ഒരുക്കത്തിലാണ് ഖദീജ റഹ്മാൻ.
മിൻമിനി എന്ന തമിഴ് സിനിമയിലൂടെയാണ് ഇവർ അരങ്ങേറ്റം നടത്തുന്നത്. ഫാലിദ ഷമീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖദീജ തന്നെയാണ് താൻ സിനിമയിൽ അരങ്ങേറാൻ പോകുന്ന വിശേഷം ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. സിനിമയുടെ സംവിധായകയ്ക്ക് നന്ദി പറയുവാനും ഇവർ മറന്നില്ല.
അതേസമയം അഭിനേത്രി ആയിട്ടല്ല ഇവർ സിനിമയിൽ എത്തുന്നത്. അച്ഛനെ പോലെ തന്നെ സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടാണ് ഇവർ സിനിമയിൽ ഇറങ്ങിയതുന്നത്. നേരത്തെ തന്നെ ഇവർ ചില ആൽബം സോങ്ങുകൾ ചെയ്തിരുന്നു. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.