മലയാളികളെല്ലാം ഇന്ന് വളരെ ഞെട്ടലോടെയാണ് കൊല്ലം സുധിയുടെ മരണവാർത്ത കേട്ടത്. വാഹനാപകടത്തിൽ ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. മെല്ലെ ജീവിതം പച്ചപിടിച്ചു വരുന്നതിനിടയിലാണ് ഇദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയാണ് ഇദ്ദേഹത്തിന് ധാരാളം പ്രശസ്തി നേടിക്കൊടുത്തത്.
നിരവധി ആളുകൾ ആയിരുന്നു ഇദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി ആശുപത്രിയിൽ എത്തിയത്. അദ്ദേഹത്തിൻറെ മകനും കൂടെയുണ്ടായിരുന്നു. അച്ഛനെ കണ്ടപ്പോൾ വികാരഭരിതനായി മകൻ പൊട്ടിക്കരയുന്ന കാഴ്ച ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ കാഴ്ചയായി മാറിയിരിക്കുന്നത്. സുധിയുടെ സഹപ്രവർത്തകർ മകനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.
കലാ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് അനുശോചനം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ജഗദീഷിനെ അനുകരിച്ചാണ് ഇദ്ദേഹം ഏറെ കയ്യടി നേടിയിട്ടുള്ളത്. ഒരുപാട് വേദികളിൽ ഇദ്ദേഹം ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയാണ് ഇദ്ദേഹത്തിൻറെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയത്.
നിരവധി സിനിമകളിലും ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടനാടൻ മാർപാപ്പ, കേശു ഈ വീടിൻറെ നാഥൻ എന്നിവയാണ് ഈ സിനിമകൾ. അതേസമയം ഇദ്ദേഹത്തിൻറെ സ്റ്റാർ മാജിക്കിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിൻറെ കൗണ്ടറുകൾ എല്ലാം ഇന്നും ഹിറ്റാണ്.