സൗത്ത് ഇന്ത്യന്‍ സിനിമയുടെ പ്രിയ താരമാണ് വിജയ്. ദളപതി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പുതിയ ചിത്രം ലിയോയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
ഇതിനിടയില്‍ വിജയിയുടെ പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ദളപതി 68’ വെങ്കട് പ്രഭു സംവിധാനം ചെയ്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് എത്തിയത്.
ഇപ്പോഴിത ഈ സിനിമയ്ക്ക് വേണ്ടി ദളപതി വാങ്ങിയ പ്രതിഫല തുകയാണ് ചര്‍ച്ചയാകുന്നത്. വിജയ് ഈ ചിത്രത്തിന് 150 കോടി പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. എജിഎസ് എന്റര്‍ടെയ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’ ചിത്രീകരണം പുരോഗമിക്കുന്നത്. ‘ലിയോ’യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക.
ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.